മുഹമ്മദ് റാഫി നിറം മങ്ങി, എഫ് സി തൃക്കരിപ്പൂരിനെ ജവഹർ മാവൂർ തകർത്തു

- Advertisement -

സാക്ഷാൽ മുഹമ്മദ് റാഫി തന്നെ ഇറങ്ങിയിട്ടും ജവഹർ മാവൂരിനെ തളയ്ക്കാൻ എഫ് സി തൃക്കരിപ്പൂരിനായില്ല. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വളാഞ്ചേരിയുടെ മണ്ണിൽ ജവഹർ മാവൂർ തൃക്കരിപ്പൂരിന്റെ ശക്തികളെ തോൽപ്പിച്ചു. കളി ഒപ്പത്തിനൊപ്പമാണ് നീങ്ങിയതെങ്കിലും സാക്ഷാൽ മുഹമ്മദ് റാഫിയുടെ നിഴൽ പോലും വളാഞ്ചേരി മൈതാനിയിൽ കണ്ടില്ല. ജവഹർ മാവൂർ ആണ് ആദ്യം കളിയിൽ വല കുലുക്കിയത്. നാപ്പത്തി എട്ടാം മിനുട്ടിൽ തൃക്കരിപ്പൂർ ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവന്നു. പക്ഷെ കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ വീണ്ടും എഫ് സു തൃക്കരിപ്പൂരിന്റെ വലയിൽ ബോൾ എത്തിച്ചുകൊണ്ട് അർഹിച്ച വിജയം ജവഹർ മാവൂർ സ്വന്തമാക്കി.

 

കൊണ്ടോട്ടിയിൽ മഴ പെയ്തു നനഞ്ഞ കളിക്കളത്തിൽ ഗോൾ മഴ പെയ്യിച്ച് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തിളങ്ങിമ്ല്. ഹയർ സബാൻ കോട്ടക്കലിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുള്ളശ്ശേരി തകർത്തത്. അഞ്ചു ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിൽ ആയിരുന്നു. വഴുക്കുന്ന പിച്ചിൽ അടിതെറ്റാതെ ഗോളടിക്കുന്ന ചുമതല ഏറ്റെടുത്ത മദീനയുടെ ഡിമറിയ മൂന്നു ഗോളുകളാണ് സബാന്റെ വലയിൽ കയറ്റിയത്. അനുകുട്ടനും ആൽബർട്ടുമാണ് ബാക്കിയുള്ള ഗോളുകൾ നേടിയത്.

വരാന്തരപിള്ളിയിലെ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും ഹണ്ടേഴ്സ് കൂത്തുപറമ്പും തമ്മിലുള്ള മത്സരം മഴ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

 

Advertisement