വയനാട് പ്രീമിയർ ലീഗ് ഇനി ക്വാർട്ടർ പോരാട്ടങ്ങൾ

- Advertisement -

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഇന്നലെ കഴിഞ്ഞതോടെ വയനാട് പ്രീമിയർ ലീഗിലെ ക്വാർട്ടർ ലൈനപ്പായി. ഇന്നലെ നടന്ന അവസാന മത്സരങ്ങളിൽ ആദ്യത്തേതിൽ സാസ്ക് സുഗന്ധഗിരി തകർപ്പൻ പ്രകടനത്തിലൂടെ എ വൺ ചെമ്പോത്തറയെ കീഴടക്കി. ക്വാർട്ടറിലേക്ക് കടക്കാൻ ജയം നിർബന്ധമായിരുന്ന സാസ്ക് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചെമ്പോത്തറയെ പരാജയപ്പേറ്റുത്തിയത്. സാസ്കിനു വേണ്ടി പതിവു പോലെ കുംസൺ വലകുലുക്കാൻ മറന്നില്ല. ഫാഹിം,ഫഹദ്, അനസ് എന്നിവരാണ് സാസ്കിന്റെ മറ്റു ഗോളുകൾ നേടിയത്.

രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് സിയിൽ വയനാട് എഫ് സിയും ആസ്ക് ആറാം മൈലും സമനിലയിൽ പിരിഞ്ഞു. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ പിറകിൽ നിന്ന ശേഷമായിരുന്നു ആസ്ക് ആറാം മൈലിന്റെ തിരിച്ചു വരവ്. ആസ്കിനു വേണ്ടി മുനീർ ഇരട്ടഗോൾ നേടിയപ്പോൾ വയനാട് എഫ് സിക്കു വേണ്ടി പാരി ഇരട്ട ഗോൾ നേടി.

നാലു ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാരാണ് ക്വാർട്ടറിലേക്ക് കടന്നത്. ഗ്രൂപ്പ് എയിൽ നിന്ന് ഏഴു പോയന്റോടെ നോവ അരപറ്റയും അഞ്ചു പോയന്റോടെ ഫ്രണ്ട് ലൈനും ക്വാർട്ടറിലേക്ക് കടന്നു. സ്പൈസസ് മുട്ടിലും മഹാത്മാ എഫ് സിയുമാണ് ബിൽ ഗ്രൂപ്പിൽ നിന്നു കടന്നത്. ഗ്രൂപ്പ് സിയിൽ നിന്ന് വയനാട് എഫ് സി, ഡൈനാമോസ് അമ്പലവയൽ, ഗ്രൂപ്പ് ഡിയിൽ നിന്ന് സാസ്കും എ എഫ് സി അമ്പലവയൽ.

ആദ്യ ക്വാർട്ടർ മത്സരം ഇന്ന് നോവ അരപറ്റയും മഹാത്മാ എഫ് സി ചുണ്ടേലും തമ്മിലാണ്.

 

 

 

 

Advertisement