പുതിയങ്ങാടിയിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ

- Advertisement -

പുതിയങ്ങാടി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ചാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഹിറ്റാച്ചി തൃക്കരിപ്പൂരിന്റെ വിജയം. കഴിഞ്ഞ റൗണ്ടിൽ ലക്കി സോക്കർ ആലുവയെ എതിരില്ലാത്ത നാലു ഗോളുകൾക്കും ഹിറ്റാച്ചി തോൽപ്പിച്ചിരുന്നു. നേരത്തെ നടന്ന ആദ്യ സെമിയിൽ ഷൂട്ടേഴ്സ് പടന്ന ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement