പുതിയങ്ങാടിയിൽ തൃക്കരിപ്പൂരിനെ ഞെട്ടിച്ച് എഫ് സി ഗോവ

പുതിയങ്ങാടി അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂരിനെ ഞെട്ടിച്ച് എഫ് സി ഗോവ. സെവൻസിലെ തന്നെ ഏറ്റവും ദുർബല ടീമുകളിൽ ഒന്നായ എഫ് സി ഗോവ അട്ടിമറി ജയമാണ് ഇന്നലെ പുതിയങ്ങാടിയിൽ നേടിയത്. ടോസിലാണ് എഫ് സി തൃക്കരിപ്പൂരിനെ എഫ് സി ഗോവ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾവീതം അടിച്ചു പിരിഞ്ഞു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോഴും വിജയികളെ കണ്ടെത്താൻ ആയില്ല. അങ്ങനെയാണ് മത്സരം ടോസിൽ എത്തിയത്.

ഇന്ന് പുതിയങ്ങാടിയിൽ എഫ് സി ഗോവ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെ തകര്‍ത്ത് കിംഡബി ഫൈനലില്‍
Next articleചാലിശ്ശേരിയിൽ ഉഷാ തൃശ്ശൂരിന് വിജയം