പൂങ്ങോട് സെവൻസ് ഫൈനലിനിടെ ഗ്യാലറി തകർന്നു, നിരവധി പേർക്ക് പരിക്ക്

Img 20220319 222412

പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫൈനലിന് ഇടയിൽ ഗ്യാലറി തകർന്നു.ഇന്ന് ഫൈനൽ മത്സരമായിരുന്നു പൂങ്ങോട് സെവൻസിൽ നടക്കേണ്ടിയിരുന്നത്. മത്സരത്തിനായി താരങ്ങൾ കളത്തിൽ ഇറങ്ങിയ സമയത്ത് ഗ്യാലറി തകരുകയായിരുന്നു. ഒരു ഭാഗത്തെ ഗ്യാലറി പൂർണ്ണമായും തകർന്നു. അവിടെ നിന്ന് വരുന്ന ദൃശ്യങ്ങൾ എല്ലാം ഭീതിജനകമാണ്. ഉടൻ തന്നെ നാട്ടുകാരും കാണികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.


Img 20220319 222401
40ൽ അധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. അടുത്തുള്ള സ്വകാര്യ ആശുപത്രികളിലും മഞ്ചേരിയിലേക്കും ആളുകളെ കൊണ്ടുപോയിട്ടുണ്ട്. സാരമായ പരിക്കുകൾ ഉണ്ടാവരുതെന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ലോകം. റോയൽ ട്രാവൽസും യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തും ആയിരുന്നു ഫൈനലിൽ ഏറ്റുമുട്ടേണ്ടിയിരുന്നത്. ആവേശകരമായ മത്സരം ആയതു കൊണ്ട് തന്നെ ജനസാഗരം ആയിരുന്നു ഇന്ന്.

Previous articleസീസണിലെ ആദ്യ ഗ്രാന്റ് പ്രീ ആയ ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി ചാൾസ് ലെക്ലെർക്
Next articleബ്രാത്‍വൈറ്റ് പൊരുതുന്നു, ലീഡ് നേടുവാന്‍ വിന്‍ഡീസ് ഇനിയും 156 റൺസ് നേടണം