Site icon Fanport

പിണങ്ങോട് സെവൻസിൽ ഇന്ന് ഫൈനൽ, സബാൻ കോട്ടക്കൽ ബെയ്സ് പെരുമ്പാവൂരിനെതിരെ

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിലെ ആദ്യ ഫൈനൽ ഇന്ന് നടക്കും. ഇന്ന് പിണങ്ങോട് ഗ്രൗണ്ടിലാണ് കലാശ പോരാട്ടം നടക്കുന്നത്. സബാൻ കോട്ടക്കളും ബെയ്സ് പെരുമ്പാവൂരും തമ്മിലാണ് അങ്കം. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോടിനെ തോൽപ്പിച്ച് ആണ് സബാൻ ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബാണ് സബാൻ കോട്ടക്കൽ.

ശക്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ സെമിയിൽ തോൽപ്പിച്ച് ആയിരുന്നു ബെയ്സ് പെരുമ്പാവൂർ ഫൈനലിലേക്ക് എത്തിയത്. ക്വാർട്ടറ റോയൽ ട്രാവൽസ് കോഴിക്കോടിനെയും ബെയ്സ് പെരുമ്പാവൂർ തോൽപ്പിച്ചിരുന്നു. രാത്രി 7.30നാണ് മത്സരം നടക്കുക. കളി തത്സമയം കാണാൻ സാധിക്കും.

Exit mobile version