Site icon Fanport

പിണങ്ങോട് സെവൻസിൽ സബാൻ കോട്ടക്കൽ ഫൈനലിൽ

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിലെ തങ്ങളുടെ ആദ്യ ഫൈനൽ സബാൻ കോട്ടക്കൽ ഉറപ്പിച്ചു. ഇന്ന് പിണങ്ങോട് ഗ്രൗണ്ടിലാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെയാണ് സബാൻ പരാജയപ്പെടുത്തിയത്‌. ശക്തമായ പോരാട്ടത്തിന് ഒടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സബാന്റെ വിജയം. നിശ്ചിത സമയത്ത് 0-0 എന്നായിരുന്നു സ്കോർ. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് കിക്കുകളും കെ ആർ എസ് നഷ്ടപ്പെടുത്തി.

നാളെ നടക്കുന്ന ഫൈനലിൽ ബെയ്സ് പെരുമ്പാവൂർ ആകും സബാന്റെ എതിരാളികൾ. അൽ മദീനയെ സെമിയിൽ തോൽപ്പിച്ച് ആയിരുന്നു ബെയ്സ് പെരുമ്പാവൂർ ഫൈനലിലേക്ക് എത്തിയത്.

Exit mobile version