പെരുവള്ളൂരിൽ അൽ മിൻഹാലിനും സബാനും വിജയം

- Advertisement -

പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തിൽ അൽ മിൻഹാൽ വിജയിച്ചു. ഇന്ന് സോക്കർ ഷൊർണ്ണൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാൽ തോൽപ്പിച്ചത്. സോക്കർ ഷൊർണ്ണൂർ തങ്ങളുടെ പതിവ് ദയനീയ ഫോമിലേക്ക് തിരികെ പോകുന്നതാണ് പെരുവള്ളൂരിൽ കണ്ടത്.

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സബാൻ കോട്ടക്കൽ എഫ് സി കൊണ്ടോട്ടിയെ തോൽപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു സബാന്റെ വിജയം. നിശ്ചിത സമയത്ത് സ്കോർ 1-1 എന്നായിരുന്നു. പിന്നീട് പെനാൾട്ടിയിൽ സബാൻ വിജയിക്കുകയായിരുന്നു.

Advertisement