വിജയ പരമ്പര തുടർന്ന് എഫ് സി പെരിന്തൽമണ്ണ

എഫ് സി പെരിന്തൽമണ്ണ തങ്ങളുടെ സമീപകാലത്തെ മികച്ച ഫോം തുടരുന്നു. ഇന്നലെ ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലും എഫ് സി പെരിന്തൽമണ്ണ വിജയിച്ചു. ടൗൺ ടീം അരീക്കോട് ആയിരുന്നു പെരിന്തൽമണ്ണയുടെ എതിരാളികൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടൗൺ ടീം അരീക്കോട് പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ ഗ്രൗണ്ടിൽ അൽ മദീനയെ ടൗൺ ടീം പരാജയപ്പെടുത്തിയിരുന്നു. പെരിന്തൽമണ്ണയുടെ തുടർച്ചയായ നാലാം ജയമാണിത്.

നാളെ ഒളവണ്ണ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി ശാസ്താ തൃശ്ശൂരിനെ നേരിടും.

Exit mobile version