പെരിന്തൽമണ്ണ സെമി ഫൈനൽ ആദ്യ പാദം സമനിലയിൽ

- Advertisement -

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിലെ ആദ്യ സെമി ഫൈനൽ സമനിലയിൽ അവസാനിച്ചു. സെവൻസിൽ വമ്പന്മാരായ ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലും നേർക്കുനേർ വന്ന മത്സരം ആവേശ കാഴ്ച ആകുമെന്നാണ് എല്ലാവരും കരുതിയത് എങ്കിലും കാണാൻ കഴിഞ്ഞത് വിരസമായ മത്സരമായിരുന്നു. മത്സരത്തിൽ ഒരു ഗോളു പോലും നേടാൻ ഇരു ടീമുകൾക്കും ആയില്ല. ഇനി രണ്ടാം പാദത്തിൽ വിജയിക്കുന്നവർ ഫൈനലിലേക്ക് കടക്കും.

നാളെ പെരിന്തൽമണ്ണ സെവൻസിലെ രണ്ടാം സെമിയിൽ അൽ ശബാബ് എഫ് സി പെരിന്തൽമണ്ണയെ നേരിടും

Advertisement