പയ്യന്നൂർ ഡി വൈ എഫ് ഐ സെവൻസ് നാളെ മുതൽ

ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് വില്ലേജ് കമ്മിറ്റി ഒരുക്കുന്ന പതിനാറാമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. പയ്യന്നൂർ ബോയ്സ് ഹൈ സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

സെവൻസ് ലോകത്തെ പ്രമുഖ ടീമുകളൊക്കെ പയ്യന്നൂരിന്റെ മണ്ണിൽ നാളെ മുതൽ എത്തും. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നാളെ ബ്രദേഴ്സ് വൾവക്കാടും ഗ്രേറ്റ് കവ്വായിയു ഏറ്റുമുട്ടും. ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ സെമി ഫൈനലുകളും മാർച്ച് 3ന് ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടവും നടക്കും. കഴിഞ്ഞ തവണ മലബാർ ടൈൽസ് ശബാബ് പയ്യന്നൂർ ആയിരുന്നു ചാമ്പ്യന്മാർ.