
ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക “പയ്യന്നൂർ സെവൻസ്” ഫൈനലിൽ ഷബാബ് പയ്യന്നൂർ എത്തി. ഇന്നത്തെ മത്സരത്തിൽ 3-1 എന്ന സ്കോറിന് ടൗൺ തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ് മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ ഫൈനലിലേക്ക് കടന്നത്. ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി കുഞ്ഞുവിനെ തിരഞ്ഞെടുത്തു.
നാളെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ എം.ആർ.സി എഫ്.സി എടാട്ടുമ്മൽ, റെഡ് ഫോർസ് കൊയേങ്കരയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial