പയ്യന്നൂർ സെവൻസ്; ഇന്നു മുതൽ സെമി പോരാട്ടങ്ങൾ

ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന 15മത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക പയ്യന്നൂർ സെവൻസിൽ ഇന്നു മുതൽ സെമി മത്സരങ്ങൾ നടക്കും. മലബാർ ടൈൽ ശബാബ് പയ്യന്നൂർ, ടൗൺ തൃക്കരിപ്പൂർ, എം ആർ സി എഫ് സി എടാറ്റുമ്മൽ, റെഡ്ഫോയ്സ് കോയങ്കര എന്നിവരാണ് പയ്യന്നൂരിൽ ഇത്തവണ സെമിയിൽ എത്തിയിരിക്കുന്നത്.

ഇന്ന് ആദ്യ സെമി ഫൈനൽ മത്സരത്തിൽ മലബാർ ടൈൽസ് ഷബാബ് പയ്യന്നൂർ, ടൺ തൃക്കരിപ്പൂരിനെ നേരിടു. നാളെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ എം.ആർ.സി എഫ്.സി എടാറ്റുമ്മൽ, റെഡ് ഫോർസ് കൊയേങ്കരയേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial