പയ്യന്നൂർ ഡി വൈ എഫ് ഐ സെവൻസിന് നാളെ തുടക്കം

ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് വില്ലേജ് കമ്മിറ്റി ഒരുക്കുന്ന പതിനഞ്ചാമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. പയ്യന്നൂർ ബോയ്സ് ഹൈ സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 13 വർഷമായി ഓപൺ ഗ്യാലറിക്കു മുന്നിൽ നടന്നിരുന്ന പയ്യന്നൂർ സെവൻസ് കഴിഞ്ഞ വർഷം മുതലാണ് ഫ്ലഡ് ലൈറ്റിന് കീഴിലായത്.

സെവൻസ് ലോകത്തെ പ്രമുഖ ടീമുകളൊക്കെ പയ്യന്നൂരിന്റെ മണ്ണിൽ നാളെ മുതൽ എത്തും. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നാഷണൽ തെക്കേക്കാടും മെഗാപിക്സൽ ബ്രദേഴ്സ് വൾവക്കാടുമാണ് ഏറ്റുമുട്ടുക. ഏപ്രിൽ 12,13 തീയതികളിൽ സെമി ഫൈനലുകളും ഏപ്രിൽ 15ന് ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടവും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഞങ്ങള്‍ക്ക് വിക്കറ്റ് ലഭിക്കുന്നതിനു കാരണക്കാര്‍ ഭുവനേശ്വറും ബുംറയും: ചഹാല്‍
Next article20 പന്തിൽ 100, സാഹയുടെ അത്ഭുത ഇന്നിംഗ്സ്