Site icon Fanport

പാണ്ടിക്കാട് സെവൻസിൽ അൽ മിൻഹാലിന്റെ ആറാട്ട്

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ശക്തരായ ലിൻഷാ മണ്ണാർക്കാടും അൽ മിൻഹാലും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി അവരുടെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ലിൻഷയെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് മിൻഹാൽ തോൽപ്പിച്ചത്. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ ഏറ്റവും വലിയ പരാജയമാണിത്.

നാളെ പാണ്ടിക്കാട് സെവൻസിൽ ജവഹർ മാവൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Exit mobile version