ഉഷാ തൃശ്ശൂർ പാണ്ടിക്കാട് ഫൈനലിൽ

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന അവസാന സെമി ലീഗ് പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. ഇന്ന് ഉഷാ തൃശ്ശൂരും അൽ ശബാബും ആയിരുന്നു ഏറ്റുമുട്ടിയത്. ഇന്ന് അൽ ശബാബിന്റെ വിജയമല്ലാത്ത ഏതു ഫലവും ഉഷാ തൃശ്ശൂരിനെ ഫൈനലിൽ എത്തിക്കുമായിരുന്നു. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഇതോടെ അഞ്ചു പോയന്റുമായി ഉഷാ എഫ് സി ഫൈനലിൽ എത്തി.

ഫൈനലിൽ മെഡിഗാഡ് അരീക്കോട് ആയിരിക്കും ഉഷ്യയുടെ എതിരാളികൾ. ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി മെഡിഗാഡ് നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു‌.