
പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിനെ ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചു. ഇന്നലെ നടന്ന പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഫ്രണ്ട്സ് മമ്പാട് വിജയിച്ചത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. നേരത്തെ പാണ്ടിക്കാട് വെച്ച് ഏറ്റുമുട്ടിയപ്പോൾ സമനില ആയതുകൊണ്ട് മത്സരം വീണ്ടു നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ലിൻഷാ മണ്ണാർക്കാടിനെയും ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചിരുന്നു.
ഇന്ന് പാണ്ടിക്കാട് സെവൻസിൽ കെ എഫ് സി കാളികാവ് ജവഹർ മാവൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial