പാണ്ടിക്കാട് സെവൻസ്; നാളെ ഫുട്ബോൾ സിനിമകൾ കാണാം

- Advertisement -

പാണ്ടിക്കാട് ആരംഭികുന്ന സെവൻസ് ഫുട്ബോളിനോട് അനുബന്ധിച്ച് നാളെ ഫുട്ബോൾ ചിത്രങ്ങളുടെ പ്രദർശനം നടക്കും. പാണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിലാണ് നാളെ ഫുട്ബോൾ സിനിമകൾ ഫുട്ബോൾ പ്രേമികളെ തേടി എത്തുന്നത്. ഗോൾ, കാലോഹരിൺ, ഒരു നാട് കളി കാണുന്നു, ജയന്റ്സ് ഓഫ് ബ്രസീൽ എന്നീ സിനിമകളാണ് നാളെ ഫുട്ബോൾ പ്രേമികൾക്കായി പാണ്ടിക്കാടിൽ കളിക്കുക.

മാർച്ച് 15നാണ് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് ആരഭിക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് പാണ്ടിക്കാടിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ എത്തുന്നത്. ആദ്യ മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement