പാണ്ടിക്കാടിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് ഗംഭീര വിജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് വിജയം. ഇന്നലെ ഫ്രണ്ട്സ് മമ്പാടിനെയാണ് പെരിന്തൽമണ്ണ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പെരിന്തൽമണ്ണയുടെ വിജയം. കഴിഞ്ഞ ആഴ്ച കൊടുവള്ളിയിൽ വെച്ചും ഫ്രണ്ട്സ് മമ്പാടിനെ പെരിന്തൽമണ്ണ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial