പാണ്ടിക്കാടിൽ ആദ്യ കിരീടം ഉയർത്തി മെഡിഗാഡ് അരീക്കോട്

- Advertisement -

സീസൺ അവസാന കാലത്തായി എ‌ങ്കിലും ഒരു കിരീടം അവസാനം മെഡിഗാഡ് അരീക്കോട് ഉയർത്തി. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു മെഡിഗാഡ് അരീക്കോടിന്റെ സീസണിലെ ആദ്യ കിരീടം. ഇന്ന് കലാശ പോരാട്ടത്ത ഉഷാ തൃശ്ശൂരിനെ ആണ് മെഡിഗാഡ് അരീക്കോട് നിലംപരിശാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മെഡിഗാഡ് മുന്നിൽ എത്തിയിരുന്നു.

ഈ സീസണിൽ ഇതാദ്യമായാണ് ഉഷാ തൃശ്ശൂർ ഒരു ഫൈനലിൽ പരാജയപ്പെടുന്നത്. ഇതിനു മുമ്പ് ഉഷ കളിച്ച നാലു ഫൈനലിലും വിജയിച്ച് കിരീടം സ്വന്തമാക്കിയിരുന്നു. സെമി ലീഗ് പോരാട്ടത്തിൽ ആറു പോയന്റുമായാണ് മെഡിഗാഡ് ഫൈനലിൽ എത്തിയത്. മുമ്പ് ഇരിട്ടിയിൽ ഫൈനൽ കളിച്ചിട്ടുള്ള മെഡിഗാഡിന് അന്ന് കിരീടം സ്വന്തമാക്കാൻ ആയിരുന്നില്ല.

Advertisement