Site icon Fanport

പാണ്ടിക്കാടിൽ ഗോൾഫെസ്റ്റിന് ഒടുവിൽ അൽ ശബാബിന് ജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന ത്രില്ലറിൽ അൽ ശബാബ് തൃപ്പനച്ചിക്ക് വിജയം. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിനെ ആണ് അൽ ശബാബ് പരാജയപ്പെടുത്തിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകളുടെ ജയം ആണ് അൽ ശബാബ് നേടിയത്.

ഇന്ന് പെരുവള്ളൂർ സെവൻസിൽ നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം.

Exit mobile version