എട്ടു ഗോളുകൾ പിറന്നിട്ടും പാണ്ടിക്കാട് സമനില തന്നെ

ഇന്നലെ പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ പിറന്നത് എട്ടു ഗോളുകൾ. പക്ഷെ വിജയികൾ ഇല്ല. എ വൈ സി ഉച്ചാരക്കടവും കെ ആർ എസ് കോഴിക്കോടും ഏറ്റുമുട്ടിയ മത്സരത്തിലാണ് ഗോളടിയും തിരിച്ചടുയിമായി ആവേശം നിറഞ്ഞത്. എട്ടു ഗോളുകൾ പിറന്ന മത്സരം 4-4 എന്ന നിലയിൽ അവസാനിച്ചു. വിജയികളെ കണ്ടെത്താൻ മത്സരം മറ്റൊരു ദിവസം വീണ്ടും നടത്തും.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ ജവഹർ മാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial