പാലത്തിങ്ങലിൽ സബാൻ കോട്ടക്കലിനെ വീഴ്ത്തി എ വൈ സി ഉച്ചാരക്കടവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ മിന്നുന്ന ഫോമിൽ ഉള്ള സബാൻ കോട്ടക്കലിന് തോൽവി. ഇന്ന് പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കട് ആണ് സബാൻ കോട്ടക്കലിനെ തോൽപ്പിച്ചത്. മികച്ച വിജയം തന്നെ ആണ് എ വൈ വി സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ വിജയം. സീസണിൽ ഇത് രണ്ടാം തവണയാണ് സബാൻ കോട്ടക്കലിനെ എ വൈ സി ഉച്ചാരക്കടവ് തോൽപ്പിക്കുന്നത്.

അവസാന എട്ടു മത്സരങ്ങളിൽ എ വൈ സി ഉച്ചാരക്കടവ് പരാജയം അറിഞ്ഞിട്ടില്ല. അവസാന ഏട്ടിൽ ഏഴു മത്സരങ്ങൾ വിജയിക്കുകയും ഒരു സമനില നേടുകയുമാണ് ചെയ്തത്‌. എ വൈ സി ഉച്ചാരക്കടവിന്റെ അവസാന മൂന്ന് സീസണുകളിലെ ഏറ്റവും വലിയ അപരാജിത കുതിപ്പാണിത്.