പാലപിള്ളിയിൽ ആവേശ ഫൈനൽ, അവസാനം ലിൻഷയ്ക്ക് കിരീടം

പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിലെ ഫൈനലിൽ ഇന്നലെ പിറന്നത് ഏഴു ഗോളുകളുടെ ആവേശം. കലാശപോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും ബെയ്സ് പെരുമ്പാവൂരും ഏറ്റുമുട്ടിയപ്പോൾ സീസണിലെ തന്നെ ഏറ്റവും മികച്ച ഫൈനലിൽ ഒന്നായി മാറിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ജയിച്ച് അവസാനം ലിൻഷാ മെഡിക്കൽസ് കിരീടം ഉയർത്തുകയായിരുന്നു. ലിൻഷയുടെ സീസണിലെ മൂന്നാം കിരീടമാണിത്.

ടൂർണമെന്റിലെ ബെസ്റ്റ് സ്റ്റോപ്പറായി ലിൻഷാ മെഡിക്കൽസിന്റെ അമീറിനെയും, ബെസ്റ്റ് ഫോർവേഡായി ബേസ് പെരുമ്പാവൂരിന്റ്ർ അഡ്രിയാനോയേയും തിരഞ്ഞെടുത്തു. സബാൻ കോട്ടക്കലിന്റെ ഗോൾകീപ്പർ നാഷിദാണ് മികച്ച ഗോൾകീപ്പർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial