അൽ മദീന ഫിഫ മഞ്ചേരിയെ തോൽപ്പിച്ചു, ഫിഫക്ക് തുടർച്ചയായ നാലാം തോൽവി

അഖിലേന്ത്യാ സെവൻസ് സീസണിൽ ഫിഫാ മഞ്ചേരിയുടെ പരാജയ പരമ്പര തുടരുന്നു. ഇന്ന് ബീരിച്ചേരി സെവൻസിലും ഫിഫ മഞ്ചേരി പരാജയപ്പെട്ടു. ഇന്ന് സെവൻസിലെ എൽ ക്ലാസികോ എന്ന് അറിയപ്പെടുന്ന പോരാട്ടത്തിൽ ഫിഫ മഞ്ചേരിയെ അൽ മദീന പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം.

ബെക്കിയും നാനിയും ആണ് അൽ മദീന ചെർപ്പുളശ്ശേരിക്ക് ആയി ഇന്ന് ഗോൾ നേടിയത്. ഇജാസ് ഫിഫ മഞ്ചേരിക്ക് ആയി ഗോൾ നേടി. ഫിഫ ഈ സീസണിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും പരാജയപ്പെട്ടു. നേരത്തെ അവർ എടത്തനാട്ടുകരയിൽ ടൗൺ ടീം അരീക്കോടിനോടും ചെർപ്പുളശ്ശേരിയിൽ സോക്കർ ഷൊർണ്ണൂരിനോടും കൊപ്പത്ത് ഹണ്ടേഴ്സ് കൂത്തുപറമ്പിനോടും ഫിഫ മഞ്ചേരി പരാജയപ്പെട്ടിരുന്നു.

ചെർപ്പുളശ്ശേരിയിൽ അൽ മദീനയുടെ താണ്ഡവം!!

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വൻവിജയം. ഇന്ന് സ്വന്തം ആരാധകർക്ക് മുന്നിൽ കെ ആർ എസ് കോഴിക്കോടിനെ നേരിട്ട അൽമദീന ചെറുപ്പുളശ്ശേരി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. മദീനയുടെ ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും മികച്ച വിജയം ആണിത്. അൽ മദീനക്കായി ബെക്കി ഇരട്ട ഗോളുകൾ നേടി.

പെട്രോയും അൽഫാ ജൂനിയറും ആണ് മറ്റു സ്കോറർമാർ. അൽമദീന ചെർപ്പുളശ്ശേരി സെവൻസിൽ നേരത്തെ ആദ്യ റൗണ്ടിൽ ബി എഫ് സി പാണ്ടിക്കാടിനെയും തോൽപ്പിച്ചിരുന്നു. ചെർപ്പുളശ്ശേരിയിൽ നാളെ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ സോക്കർ ഷൊർണൂറിനെ നേരിടും.

ഫൈവ് സ്റ്റാർ പ്രകടനവുമായി ലിൻഷ മണ്ണാർക്കാട് സ്കൈ ബ്ലൂവിനെ വീഴ്ത്തി

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാട് മികച്ച വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിനെയാണ് തോൽപ്പിച്ചത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. നേരത്തെ ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാടിനെ സ്കൈ ബ്ലൂ തോൽപ്പിച്ചിരുന്നു. അതിനുള്ള പ്രതികാരമായി ഇന്നത്തെ വിജയം. അന്ന് സ്കൈബ്ലൂ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു വിജയിച്ചത്.

ലിൻഷയുടെ സീസണിലെ രണ്ടാം വിജയമാണിത്. എടത്തനാട്ടുകര സെവൻസിൽ നാളെ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ഉഷ തൃശൂരിനെ നേരിടും.

ഇന്ന് ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജിംഖാന തൃശൂരിനെ തോൽപ്പിച്ചു. ചെറുപ്പുളശ്ശേരിയിൽ നടന്ന മത്സരത്തിൽ ഉഷ തൃശ്ശൂർ മെഡിഗാർഡ് അരീക്കോടിനോട് പരാജയപ്പെട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു മെഡിഗാർഡിന്റെ വിജയം.

മൂന്ന് ഗോൾ വിജയവുമായി അൽ മദീന ചെർപ്പുളശ്ശേരി

അൽ മദീന ചെർപ്പുളശ്ശേരിക്ക് അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ വിജയം. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ബി എഫ് സി പാണ്ടിക്കാടിനെയാണ് അൽ മദീന തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. ഇരട്ട ഗോളുകളുമായി പോപി ഇന്ന് അൽ മദീനയ്ക്ക് ആയി തിളങ്ങി. നേരത്തെ കൊപ്പം അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ആദ്യ റൗണ്ടിൽ പുറത്ത് പോയിരുന്നു.

നാളെ ചെർപ്പുളശ്ശേരി സെവൻസിൽ മത്സരം ഉണ്ടാകില്ല. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ ഉദയ പറമ്പിൽ പീടികയെ തോല്പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

Fanport Sevens Ranking
Season 2023-24
1 Skyblue Edappal 1 1 0 0 3 0 +3 3
2 KMG Mavoor 1 1 0 0 3 1 +2 3
3 AYC Ucharakkadav 1 1 0 0 2 0 +2 3
4 Al Madeena 2 1 0 1 3 2 +1 3
5 Saban Kottakkal 1 1 0 0 1 0 +1 3
6 Usha Thrissur 2 1 0 1 3 4 -1 3
7 Linsha Mannarkkad 2 1 0 1 2 3 -1 3

സൂപ്പർ സ്റ്റുഡിയോക്ക് പരാജയത്തോടെ തുടക്കം, ഉഷയ്ക്ക് ആദ്യ വിജയം

ചെർപ്പളശ്ശേരി അഖിലേന്ത്യ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് പരാജയം. ഇന്ന് നടന്ന അവരുടെ സീസണിലെ ആദ്യ മത്സരത്തിൽ ഉഷാ തൃശൂരിനോടാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉഷ തൃശൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്ന് നിന്ന മത്സരം മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് വിജയികളെ കണ്ടെത്തിയത്.

ഇന്നലെ കൊപ്പം സെവൻസിൽ പരാജയപ്പെട്ട ഉഷ തൃശ്ശൂരിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. നാളെ ചെർപ്പുളശ്ശേരി നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പളശ്ശേരി ബി എഫ് സി പാണ്ടിക്കാടിനെ നേരിടും.

ഇന്ന് കൊപ്പം സെവൻസിൽ നടന്ന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് റിയൽ എഫ് സി തെന്നലയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

Fanport Sevens Ranking
2023-24 Season
1 Skyblue Edappal 1 1 0 0 3 0 +3 3
2 KMG Mavoor 1 1 0 0 3 1 +2 3
3 AYC Ucharakkadav 1 1 0 0 2 0 +2 3
4 Usha Thrissur 2 1 0 1 3 4 -1 3
5 Linsha Mannarkkad 2 1 0 1 2 3 -1 3

കൊപ്പം സെവൻസ്, ഉഷ തൃശ്ശൂരിനെ തകർത്ത് കെ എം ജി മാവൂർ തുടങ്ങി

കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ കെഎംജി മാവൂരിന് മികച്ച വിജയം. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിലെ രണ്ടാം മത്സരത്തിൽ ഉഷ തൃശൂരിനെ നേരിട്ട കെഎംജി മാവൂർ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കെഎംജിമാവൂരിനായി കുട്ടപ്പായി, അക്കു, റിക്കൺ എന്നിവരാണ് ഗോളുകൾ നേടിയത്. നാളെ കൊപ്പം സെവൻസിൽ നടക്കുന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് റിയൽ എഫ് സി തെന്നലയെ നേരിടും.

ഇന്ന് മറ്റൊരു സെവൻസ് ടൂർണമെൻറ് ആയ ചെർപ്പുളശ്ശേരി സെവൻസ് ടൂർണമെന്റിന്റെ ആദ്യ രാത്രിയിൽ സ്കൈ ബ്ലൂ എടപ്പാൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലിൻഷാ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി. നാളെ ചെറുപ്പളശ്ശേരി അഖിലേന്ത്യ സെവന്‍സിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഉഷ എഫ് സി തൃശൂരിനെ നേരിടും.

Fanport Sevens Ranking
2023-24 Season
1 Skyblue Edappal 1 1 0 0 3 0 +3 3
2 KMG Mavoor 1 1 0 0 3 1 +2 3
3 AYC Ucharakkadav 1 1 0 0 2 0 +2 3

സെവൻസ് സീസണിലെ ആദ്യ വിജയം എ വൈ സി ഉച്ചാരക്കടവിന്, അൽ മദീനയ്ക്ക് അടിതെറ്റി

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ വിജയം എവൈസി ഉച്ചാരക്കടവിന്. ഇന്ന് കൊപ്പം അഖിലേന്ത്യ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിയെ നേരിട്ട എവൈസി ഉച്ചാരക്കടവ് മറുപടിയില്ലാത്ത രണ്ട് ഗോളിന്റെ വിജയമാണ് നേടിയത്. ഗോൾ പിറക്കാത്ത ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും വന്നത്.

ആദ്യ ഗോൾ ഒരു പെനാൽറ്റി യിലൂടെ ആയിരുന്നു. ഈ വിജയത്തോടെ എവൈസി ഈ സീസൺ മികച്ച രീതിയിൽ തുടങ്ങിയിരിക്കുകയാണ്. നാളെ കൊപ്പം സെവൻസിൽ നടക്കുന്ന മത്സരത്തിൽ ഉഷ എഫ്സി തൃശ്ശൂർ കെഎംജി മാവൂരിനെ നേരിടും.

ഗോൾ: https://youtube.com/shorts/UpQIOnTwwBI?feature=share

സെവൻസ് സീസണ് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവിന് എതിരെ

അഖിലേന്ത്യാ സെവൻസ് പുതിയ സീസണ് ഇന്ന് തുടക്കം. കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലൂടെ ആണ് സെവൻസിന്റെ പുതിയ സീസൺ തുടക്കമാകുന്നത്. ഇന്ന് നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവുമായി ഏറ്റുമുട്ടുന്നു. നവംബർ 9ന് തുടങ്ങേണ്ടിയിരുന്ന സീസൺ പ്രതികൂല കാലാവസ്ഥ കാരണം നീട്ടിയിരുന്നു. കേരളത്തിലെ പ്രമുഖ ടീമുകൾ എല്ലാം കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഭാഗമാകും.

അൽ മദീന ചെർപ്പുളശ്ശേരി കഴിഞ്ഞ സീസണിൽ 9 ഫൈനലുകൾ കളിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവർ 4 കിരീടവും നേടി. അവർ സെവൻസ് റാങ്കിംഗിൽ 184 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. എ വൈ സി കഴിഞ്ഞ സീസൺ റാങ്കിംഗിൽ പത്തൊമ്പതാം സ്ഥാനത്ത് ആയിരുന്നു ഫിനിഷ് ചെയ്തത്. അവർ ഒരു കിരീടം നേടിയിരുന്നു.

വരും ദിവസങ്ങളിൽ മറ്റു ടൂർണമെന്റുകൾക്കും തുടക്കമാകും. അവസാന അവസാന വർഷങ്ങളേക്കാൾ ടൂർണമെന്റുകൾ ഈ സീസണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെർപ്പുളശ്ശേരി അഖിലേന്താ സെവൻസും അടുത്ത ദിവസം ആരംഭിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ 10 കിരീടങ്ങളുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു ഏറ്റവും മികച്ചു നിന്നത്. സൂപ്പർ സ്റ്റുഡിയോ, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, സബാൻ കോട്ടക്കൽ, കെ എം ജി മാവൂർ, ലിൻഷ മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ തുടങ്ങി പ്രമുഖ ക്ലബുകൾ എല്ലാം ഈ സീസണിൽ സെവൻസ് പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇറങ്ങും.

കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് നീട്ടിവെച്ചു

ഈ അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യത്തെ ടൂർണമെൻറ് ആയിരുന്ന കൊപ്പം അഖിലേന്ത്യാ സെവൻസ് നീട്ടിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന കൊപ്പം സെവൻസ് ടൂർണ്ണമെൻറ് പ്രതികൂല കാലാവസ്ഥ കാരണമാണ് നീട്ടിവെച്ചത്. ഇനി നവംബർ 11 ആകും ടൂർണമെൻറ് ആരംഭിക്കുക.

കൊപ്പം ടൂർണമെന്റ് കമ്മറ്റി അറിയിപ്പ് !

പ്രിയപ്പെട്ട കായിക പ്രേമികളെ !

2023/24 സീസണിലെ ആദ്യ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മേളയായ കൊപ്പം ടൂർണമെന്റിന്റെ ഉത്‌ഘാടന മത്സരം നവംബർ 9 നായിരുന്നു നിശ്ചയിച്ചിരുന്നത് !

എന്നാൽ കാലാവസ്ഥയും മറ്റു സാങ്കേതിക തടസ്സങ്ങളും ടൂർണമെന്റ് ആരംഭിക്കുവാൻ വിഖാതമായതിനാൽ ഉത്‌ഘാടന മത്സരം നവംബർ 11 ശനിയാഴ്ചയിലേക്ക് മാറ്റിയതായി അറിയിക്കുന്നു !

ഉത്‌ഘാടന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയും AYC ഉച്ചാരക്കടവും തമ്മിൽ മാറ്റുരയ്ക്കും. ഉദ്ഘാടന ചടങ്ങിൽ കലാ കായിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഒരുമാസം നീണ്ടു നിൽക്കുന്ന ഫുട്ബാൾ മത്സരങ്ങൾ നേരിൽ കണ്ടാസ്വദിക്കുവാൻ മുഴുവൻ ഫുട്ബാൾ പ്രേമികളെയും നവംമ്പർ 11 മുതൽ കൊപ്പം ഫുട്ബാൾ മേളയിലേക്ക് ആദരവ് പൂർവം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു !

സ്നേഹാദരങ്ങളോടെ ,
ടൂർണമെന്റ് കമ്മറ്റി കൊപ്പം !

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ, പുതിയ സീസണ് നാളെ തുടക്കം

അഖിലേന്ത്യാ സെവൻസ് പുതിയ സീസണ് നാളെ തുടക്കം. കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലൂടെ ആണ് സെവൻസിന്റെ പുതിയ സീസൺ തുടക്കമാകുന്നത്. നാളെ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ റിയൽ എഫ് സി തെന്നല എഫ് സി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടുന്നു. കേരളത്തിലെ പ്രമുഖ ടീമുകൾ എല്ലാം കൊപ്പം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഭാഗമാകും.

വരും ദിവസങ്ങളിൽ മറ്റു ടൂർണമെന്റുകൾക്കും തുടക്കമാകും. അവസാന അവസാന വർഷങ്ങളേക്കാൾ ടൂർണമെന്റുകൾ ഈ സീസണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെർപ്പുളശ്ശേരി അഖിലേന്താ സെവൻസും ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസും അടുത്ത ആഴ്ചകളിൽ തുടങ്ങുന്നുണ്ട്‌.

കഴിഞ്ഞ സീസണിൽ 10 കിരീടങ്ങളുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആയിരുന്നു ഏറ്റവും മികച്ചു നിന്നത്. സൂപ്പർ സ്റ്റുഡിയോ, ഫിഫാ മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, സബാൻ കോട്ടക്കൽ, കെ എം ജി മാവൂർ, ലിൻഷ മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ തുടങ്ങി പ്രമുഖ ക്ലബുകൾ എല്ലാം ഈ സീസണിൽ സെവൻസ് പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇറങ്ങും.

അഖിലേന്ത്യാ സെവൻസ് ചാമ്പ്യൻസ് ലീഗ് നാളെ വണ്ടൂരിൽ

അഖിലേന്ത്യാ സെവൻസിൽ ഇപ്പോൾ ഓഫ് സീസൺ ആണ് എങ്കിലും സെവൻസ് ഫുട്ബോൾ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കുകയാണ് പ്രമുഖ വാട്സാപ്പ് കൂട്ടായ്മ ആയ സോക്കർ സിറ്റി‌. അവരുടെ സോക്കേറിയൻസ് മീറ്റിന്റെ ഭാഗമായി നാളെ സെവൻസിൽ ഒരു ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് നടക്കും. കഴിഞ്ഞ അഖിലേന്ത്യാ സെവൻസ് സീസണീലെ ഫാൻപോർട്ട് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ എട്ടു ടീമുകളെ പങ്കെടുപ്പിച്ചാണ് ടൂർണമെന്റ് നടക്കുന്നത്.

വണ്ടൂർ ഹിൽടോപ് ഇന്റർനാഷണൽ ടർഫ് ടൂർണമെന്റിന് ആതിഥ്യം വഹിക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറം, സബാൻ കോട്ടക്കൽ, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, കെ എം ജി മാവൂർ, യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത്, ഉദയ പറമ്പില്പീടിക, ഉഷ എഫ് സി തൃശ്ശൂർ എന്നീ ക്ലബുകൾ ടൂർണമെന്റിന്റെ ഭാഗമാകും.

ബാക്ക് പാസിന്റെ യൂടൂബ് ചാനൽ വഴി തത്സമയം കളി ടെലിക്കാസ്റ്റ് ചെയ്യും.

സെവൻസ് സീസൺ 2022-23, റാങ്കിംഗിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു

ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് 2022-23 സീസണിലെ അവസാന റാങ്കിംഹ് പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാം സ്ഥാനത്ത്‌ ഫിനിഷ് ചെയ്തു. കഴിഞ്ഞ ദിവസം സീസൺ അവസാനിച്ചിരുന്നു. സീസൺ അവസാനം വരെയുള്ള റാങ്കിംഗ് ആണ് ഇന്ന് പ്രകാശനം ചെയ്തത്. ഫുട്ബോൾ നിരീക്ഷകൻ അമീർ ബാബു ആണ് റാങ്കിംഗ് പ്രകാശനം ചെയ്തത്‌.

സീസണിൽ 103 മത്സരങ്ങളിൽ നിന്ന് 226 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് ഫിനിഷ് ചെയ്തത്. 10 കിരീടങ്ങളും സൂപ്പർ സ്റ്റുഡിയോ ഈ സീസണിൽ നേടിയിട്ടുണ്ട്. 99 മത്സരങ്ങളിൽ 185 പോയിന്റുമായി സബാൻ കോട്ടക്കൽ ആണ് പോയിന്റ് പട്ടികയിൽ രണ്ടാമത് ഉള്ളത്. സബാന് സീസണിൽ 3 കിരീടങ്ങൾ ആണ് നേടാൻ ആയത്.

അൽ മദീന ചെർപ്പുളശ്ശേരി 183 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഫിനിഷ്. അൽ മദീനയും ഈ സീസണിൽ നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.

2016 മുതൽ ആണ് അഖിലേന്ത്യാ സെവൻസിലെ കണക്കുകൾ ഏകീകരിച്ചു കൊണ്ട് സെവൻസ് ഫുട്ബോളിൽ ഫാൻപോർട്ട് റാങ്കിംഗ് കൊണ്ടു വന്നത്. ഈ സീസണിൽ ആകെ 746 മത്സരങ്ങൾ ആണ് സെവൻസിൽ നടന്നത്. 2212 ഗോളുകൾ പിറന്നു. സെവൻസിലെ വമ്പന്മാരായ ഫിഫ മഞ്ചേരിക്കും റോയൽ ട്രാവൽസിനും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല.

റാങ്കിംഗ് ടേബിൽ ചുവടെ:

Exit mobile version