ഫിഫാ മഞ്ചേരിക്ക് പുതിയ സ്പോൺസർ, ഇനി ഗ്രാൻഡ് ഹൈപ്പർ ഫിഫാ മഞ്ചേരി

ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ ഇനി പുതിയ സ്പോൺസർ. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ ആണ് ഫിഫാ മഞ്ചേരിയുമായി കൈ കോർക്കുന്നത്. ഇനി മുതൽ ഫിഫാ മഞ്ചേരി, ഗ്രാൻഡ് ഹൈപ്പർ ഫിഫാ മഞ്ചേരി എന്നറിയപ്പെടും. നേരത്തെ കെ എഫ് സി കാളികാവിന്റെ സ്പോൺസേഴ്സ് ആയിരുന്നു ഗ്രാൻഡ് ഹൈപ്പർ. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സ്പോൺസർഷിപ്പ് അവസാനിപ്പിക്കേണ്ടതായി വരികയായിരുന്നു.

ഗ്രാൻഡ് ഹൈപ്പറിന്റെ വരവോടെ ഫിഫാ മഞ്ചേരിക്കും ആവേശം കൂടിയിട്ടുണ്ട്. അഞ്ച് പുതിയ സൈനിംഗുകളും ഫിഫാ മഞ്ചേരി നടത്തി. സീസണിൽ ഇനി അങ്ങോട്ട് കുതിപ്പ് നടത്താൻ കഴിയുമെന്നാണ് ഫിഫാ മഞ്ചേരി പ്രതീക്ഷിക്കുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെവൻസിന്റെ ലോകകപ്പ് കൊയപ്പ ടൂർണമെന്റ് തീയതി ആയി

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ തീയതി തീരുമാനമായി. ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന സെവൻസ് മാമാങ്കത്തിന് ഇത്തവണ മാർച്ച് 27ന് കൊടി ഉയരും. കൊടുവള്ളി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിലാകും മത്സരം. സെവൻസ് ലോകത്തെ പ്രമുഖ ടീമുകളെല്ലാം ഇത്തവണയും കോയപ്പ ടൂർണമെന്റിൽ പങ്കെടുക്കും.


ഇത്തവണ നടക്കുന്നത് മുപ്പത്തി ആറാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. കഴിഞ്ഞ തവണ നടന്ന കൊയപ്പ സെവൻസ് കിരീടം നേടിയത് അൽ മദീന ചെർപ്പുള്ളശ്ശേരി ആയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു അൽ മദീന കഴിഞ്ഞ തവണ കൊയപ്പ കിരീടം ഉയർത്തിയത്. ഇത്തവണ അൽ മദീന കിരീടം നിലനിർത്തുമോ അതോ ലോകകപ്പ് വേറെ ആർക്കേലും പോകുമേ എന്നത് കാത്തിരുന്ന് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലപ്പുറം ജില്ലാ ‘എഫ് ‘ ഡിവിഷൻ ലീഗ് ഫുട്ബോളിന് തുടക്കമായി

മഞ്ചേരി: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘എഫ് ‘ ഡിവിഷൻ ലീഗ്‌ ഫുട്ബോൾ ടൂർണ്ണമെന്റിന് മഞ്ചേരി എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിൽ തുടക്കമായി.

ഇന്നലെ ആദ്യ മത്സരത്തിൽ ചെമ്മാട് ലോയൽ ഫുട്ബോൾ ക്ലബ്ബും എഫ്.സി മലപ്പുറവും ഗോൾ രഹിത സമനിലയിൽ പിരഞ്ഞു. രണ്ടാം മത്സരത്തിൽ ഏറനാട് എഫ്.സി എതിരില്ലാത്ത മൂന്നു (3 – 0) ഗേളിന് യൂത്ത് വേൾഡ് മുണ്ടു പറമ്പിനെ പരാജയപ്പെടുത്തി, ഒന്നാം പകുതിയിൽ മുഹമ്മദ് ശഫീഖും, രണ്ടാം പകുതിയിൽ മുഹമ്മദ് ഇഖ്ബാലും, സുർജിത്ത് ലാലും ഒരോ ഗോളുകൾ വീതം നേടി.


ഇന്ന് ആദ്യ മത്സരത്തിൽ ചെമ്മാട് ലോയൽ എഫ്.സി യും ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരിയെയും രണ്ടാം മത്സരത്തിൽ യൂത്ത് വേൾഡ് മുണ്ട് പറമ്പ് എഫ്.സി മലപ്പുറത്തെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എടക്കരയിൽ ഏകപക്ഷീയ ജയത്തോടെ ഫിഫാ മഞ്ചേരി

എടക്കര അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ഏകപക്ഷീയമായ ജയം. ടൗൺ ടീം അരീക്കോടിനെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ഗോളുമായി ഫ്രാൻസിസ് ഇന്ന് ഫിഫയ്ക്കായി തിളങ്ങി. സീസണിൽ ഇത് അഞ്ചാം തവണയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. അതിൽ ഇന്നത്തേതടക്കം നാലു തവണയും ജയം ഫിഫയ്ക്കായിരുന്നു.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ അൽ മദീന ചെർപ്പുള്ളശ്ശേരി പരാജയപ്പെട്ടു. എഫ് സി തൃക്കരിപ്പൂർ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ ജയം.

ഇന്നത്തെ മറ്റു മത്സര ഫലങ്ങൾ;

മഞ്ചേരി;

ലിൻഷാ മെഡിക്കൽസ് 3 -2 കെ എഫ് സി കാളികാവ്

എടപ്പാൾ;

കെ എഫ് സി കാളികാവ് 3-1 എ വൈ സി ഉച്ചാരക്കടവ്

മാവൂർ;

മെഡിഗാഡ് 3-0 ഹണ്ടേഴ്സ്

കടപ്പാടി;

ഓസ്കാർ 2-2 ഫ്രണ്ട്സ് മമ്പാട് ( ഓസ്കാർ ടോസിൽ ജയിച്ചു)

കോട്ടക്കൽ;

സബാൻ 3-2 ശാസ്താ മെഡിക്കൽസ്

കുഞ്ഞിമംഗലം;

ഫിറ്റ് വെൽ 2-2 ഷൂട്ടേഴ്സ് പടന്ന (ഫിറ്റ് വെൽ പെനാൾട്ടിയിൽ ജയിച്ചു)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തകർത്ത് സെമി പ്രതീക്ഷ സജീവമാക്കി ജവഹർ മാവൂർ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സെമി പ്രതീക്ഷ സജീവമാക്കി ജവഹർ മാവൂർ. ഇന്ന് നടന്ന സെമി ലീഗിലെ ജവഹറിന്റെ അവസാന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിയതോടെ ആണ് ജവഹറിന്റെ സെമി പ്രതീക്ഷ സജീവമായത്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്ന് ജവഹർ വിജയിച്ചത്.

ലീഗ് അടിസ്ഥാനത്തിൽ നടന്ന സെമിയിൽ ഇന്നത്തെ ജയത്തോടെ ജവഹറിന് നാല് പോയന്റായി. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനും നാല് പോയന്റാണ്‌. നാളെ നടക്കുന്ന ലിൻഷയും ഫിഫയും തമ്മിലുള്ള സെമി ലീഗിലെ അവസാന പോരാട്ടത്തിനു ശേഷം ആകും ആര് സെമിയിലേക്ക് കടക്കുമെന്ന് തീരുമാനിക്കുക. ഒരേ പോയന്റുള്ള ടീമുകളാണെങ്കിൽ നാളത്തെ മത്സരത്തിനു ശേഷം ടോസിലൂടെ ആകും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വൻ സൈനിംഗുകളുമായി ഫിഫാ മഞ്ചേരി

സീസണിലെ മോശം തുടക്കത്തെ മറി കടക്കാനുള്ള നീക്കങ്ങളുമായി ഫിഫാ മഞ്ചേരി‌. രണ്ട് വിദേശ താരങ്ങളടക്കം അഞ്ചു താരങ്ങളെയാണ് ഫിഫാ മഞ്ചേരി സ്വന്തമാക്കിയിരിക്കുന്നത്. വിദേശ താരങ്ങളായ ടൈറ്റസ്, എറിക്, കേരളത്തിന്റെ ഹൈദർ, ഉസ്മാൻ, റാഷിദ് എന്നിവരാണ് പുതിയ സൈനിംഗ്.

ടൈറ്റസ് കെ എഫ് സി കാളികാവിനായി കഴിഞ്ഞ സീസൺ മുതൽ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഹൈദർ കഴിഞ്ഞ സീസൺ വരെ അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ഡിഫൻസിനെ വൻ മതിലായിരുന്നു. ഉസ്മാനാകട്ടെ ഇത് ഫിഫാ മഞ്ചേരി ജേഴ്സിയിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്.

സീസണിൽ ഇതുവരെയായി ഫിഫാ നടത്തിയ നിറം മങ്ങിയ പ്രകടനങ്ങൾക്ക് ഇതോടെ അവസാനം ഉണ്ടാകുമെന്നാണ് ഫിഫാ ആരാധകർ പ്രതീക്ഷിക്കുന്നത്. സീസൺ ഇത്രയായിട്ടും ഒരു കിരീടം ഉയർത്താൻ വരെ ഫിഫാ മഞ്ചേരിക്ക് ആയിട്ടില്ല‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പർ സ്റ്റുഡിയോ സബാന്റെ ഏക ഗോളിൽ വീണു

ജവഹർ മാവൂർ അഖിലേന്ത്യാ സെവൻസിൽ മലപ്പുറത്തിന്റെ മഞ്ഞപ്പട വീണു. ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ഏക ഗോളിന് സ്മാക്ക് മീഡിയ സബാൻ കോട്ടക്കലാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചത്. സബാൻ കോട്ടക്കലിന്റെ വിദേശ താരം കെൽവിനാണ് സബാനായി വിജയ ഗോൾ നേടിയത്.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന ഉഗ്രൻ പോരാട്ടത്തിന് ഒടുവിൽ ഉഷാ എഫ് സി തൃശ്ശൂർ മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഉഷാ തൃശ്ശൂരിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. കളി പെനാൾട്ടിയിൽ എത്തിയപ്പോൾ ഭാഗ്യം ഉഷയ്ക്കൊപ്പം നിന്നു.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുള്ളശ്ശേരിയെ ഹണ്ടേഴ്സ് കൂത്തുപറമ്പ് വിറപ്പിച്ചു. തുടക്കത്തിൽ തന്നെ 2 ഗോളുകൾക്ക് ഹണ്ടേഴ്സ് മുന്നിൽ പോയി എങ്കിലും അൽ മദീന ചെർപ്പുള്ളശ്ശേരി തിരിച്ചുവന്ന് സമനില പിടിക്കുകയായിരുന്നു. മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഹണ്ടേഴ്സ് പരാജയമറിയാത്ത സീസണിലെ ആദ്യ മത്സരമാണ് ഇത്.

മറ്റു മത്സര ഫലങ്ങൾ;

കോട്ടക്കൽ;

എഫ് സി കൊണ്ടോട്ടി 2-3 സ്കൈ ബ്ലൂ എടപ്പാൾ

എടപ്പാൾ;

ഫ്രണ്ട്സ് മമ്പാട് 1-2 അഭിലാഷ് കുപ്പൂത്ത്

എടക്കര;

അൽ മിൻഹാൽ വളാഞ്ചേരി 2-0 ലക്കി സോക്കർ

കല്പകഞ്ചേരി;

ലിൻഷ 0-0 ജവഹർ മാവൂർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവൈസി ഉച്ചാരക്കടവിനെ കീഴടക്കി റോയൽ ട്രാവൽസ് ക്വാർട്ടർ ഫൈനലിൽ

മഞ്ചേരി അഖിലേന്ത്യാ സെവൻസിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റോയൽ ട്രാവൽസ് എഫ് സിക്ക് വിജയം. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട റോയൽ ട്രാവൽസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. വിദേശ താരങ്ങളായ ഒച്ചിയും അഡബയോറുമാണ് റോയലിനായി ഇന്ന് ഗോൾ വല കുലുക്കിയത്.

കുഞ്ഞിമംഗലം അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും വിജയിച്ചു. ഇന്ന് നടന്ന പോരാട്ടത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് എഫ് സി തിരുവനന്തപുരത്തെ ആണ് അൽ മദീന ചെർപ്പുള്ളശ്ശേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

കാപ്പാടി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും വിജയിച്ചു. ജിംഖാന തൃശ്ശൂരിനെ നേരിട്ട ഫിഫാ മഞ്ചേരി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാവൂർ അഖിലേന്ത്യാ സെവൻസിന് ആവേശ തുടക്കം

ജവഹർ മാവൂർ അഖിലേന്ത്യാ സെവൻസിന് ഇന്നലെ ലഭിച്ചത് ആവേശ തുടക്കം. ഇന്നലെ നടന്ന ആദ്യ പോരാട്ടത്തിൽ തന്നെ അഞ്ചു ഗോളുകളാണ് പിറന്നത്. സീസണിൽ മികച്ച ഫോമിലുള്ള രണ്ട് ടീമുകളാണ് ഇന്നലെ മാവൂർ മൈതാനത്ത് ഏറ്റുമുട്ടിയത്. ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും എ വൈ സി ഉച്ചാരക്കടവും. മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് വിജയിച്ചു.

രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന്റെ വിജയം. തുടക്കത്തിൽ തന്നെ ലീഡെടുത്ത ലിൻഷയ്ക്കെതിരെ മികച്ച രീതിയിൽ എ വൈ സി തിരിച്ചുവന്നു എങ്കിലും ജയം ലിൻഷയ്ക്കൊപ്പം നിൽക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന പോരാട്ടത്തിൽ സോക്കർ സ്പോർടിങ് ഷൊർണ്ണൂർ, ടൗൺ ടീം അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫാ മഞ്ചേരിക്ക് വീണ്ടും തോൽവി, ഫോം കണ്ടെത്താൻ ആവാതെ ഫിഫ

സീസണിലെ മോശം പ്രകടനം തുടർന്ന് ഫിഫാ മഞ്ചേരി. ഇന്നലെ കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിന്റ്ർ സെമി ഫൈനലിലും ഫിഫാ മഞ്ചേരി തോൽവി അറിഞ്ഞു‌. സൂപ്പർ സ്റ്റുഡിയോ മലപ്പുറമാണ് ഫിഫയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചത്.


ഫിഫാ മഞ്ചേരിയുടെ സീസണിലെ 11ആം പരാജയമാണിത്. വെറും 32 മത്സരങ്ങൾക്കിടെയാണ് ഇത്രയും പരാജയങ്ങൾ ഫിഫാ മഞ്ചേരി വഴങ്ങേണ്ടി വന്നത്. അവസാന 10 മത്സരങ്ങളിൽ അഞ്ചിലും ഫിഫാ മഞ്ചേരിക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. സീസണിൽ 10 ടൂർണമെന്റുകൾ അവസാനിച്ചിട്ടും ഒരു കിരീടവും മഞ്ചേരിയിലേക്ക് എത്തിയുമില്ല ഈ‌ സീസണിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോയൽ ട്രാവൽസിനെ ബേസ് പെരുമ്പാവൂർ അട്ടിമറിച്ചു

ഇന്നലെ സെവൻസിൽ വമ്പന്മാർക്കൊക്കെ കാലിടറിയ ദിവസമായിരുന്നു. അതിൽ ഏറ്റവും വലിയ കാലിടറൽ നടന്നത് മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിലും. സീസണിൽ ഇതുവരെ ജയം കാണാത്ത ബേസ് പെരുമ്പാവൂർ വമ്പന്മാരായ റോയൽ ട്രാവൽസ് എഫ് സിയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബേസിന്റെ വിജയം. ഇതിന് മുമ്പ് സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളിലും ബേസ് പരാജം രുചിച്ചിരുന്നു.

എടക്കര അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയാണ് തോൽവി അറിഞ്ഞത്. സീസണിൽ മികച്ച ഫോമിലുള്ള ന്യൂകാസിൽ ലക്കി സോക്കർ ആലുവ ആണ് അൽ മദീനയെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലക്കി സോക്കറിന്റെ ജയം.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ ഇന്നലെ തകർപ്പൻ ജയം തന്നെ നേടി. ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട ജവഹർ ഒന്നിനെതിരെ നാലു ഗോളുകളിന്റെ വമ്പൻ ജയം തന്നെ ഇന്നലെ നേടി.

മറ്റു മത്സര ഫലങ്ങൾ;

മഞ്ചേരി;
മെഡിഗാഡ് 4 – 3 ഫ്രണ്ട്സ് മമ്പാട്

കുഞ്ഞിമംഗലം;
സബാൻ 3-3 ഉഷ (ഉഷ പെനാൾട്ടിയിൽ ജയിച്ചു)

എടപ്പാൾ;
അൽ മിൻഹാൽ 4-2 സോക്കർ ഷൊർണ്ണൂർ

കോട്ടക്കൽ;.
ഫിറ്റ് വെൽ 4-2 എഫ് സി പെരിന്തൽമണ്ണ

മാവൂർ;
ലിൻഷ 3-2 എ വൈ സി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ഇന്ന്

ഉത്തര മലബാറിലെ പ്രമുഖ ഫുട്ബോൾ ക്ലബായ മെട്ടമ്മൽ ബ്രദേർസ് മെട്ടമ്മൽ സോക്കർ ഇറ്റാലിയൻ സ്റ്റൈലുമായി (SIS) ചേർന്ന് ഫുട്ബോൾ അക്കാദമി രൂപീകരിക്കുന്നു. മികവ് തെളിയിക്കുന്ന കുട്ടികൾക്ക് വിദേശ പരിശീലകരുടെ ശിക്ഷണത്തിൽ മികവുറ്റ രീതിയിൽ പരിശീലനം നൽകി രാജ്യത്തിന് സമർപ്പിക്കുകയാണ് മെട്ടമ്മൽ ബ്രദേർസിന്റെ ലക്ഷ്യം. കാസർഗോഡ് ജില്ലയിലെ ഫുട്ബോൾ ഗ്രാമമായ ത്രിക്കരിപ്പൂർ കേന്ദ്രീകരിച്ചാണ് അക്കാദമി പ്രവർത്തനമാരംഭിക്കുനത്.

ഇന്ന് വൈകിട്ട് 6 മണിക്ക് തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് അക്കാദമിയുടെ ഉദ്ഘാടനം നടക്കുക‌.

തികച്ചും അന്താരാഷ്ട്ര നിലവാരത്തിൽ വിദേശ പരിശീലകരുടെ നിയന്ത്രണത്തിലാണ് MBM FA സ്ഥാപിക്കുന്നത്. ഇറ്റാലിയൻ ക്ലബുകളായ ACF ഫിയറന്റീനയുടെയും, എംപോളി FC യുടെയും ഗ്രാസ്റൂട്ട് ലെവൽ കോച്ചുമാരായ Mirko Mazzantini ,Simone Bombardieri എന്നിവരുടെ മേൽനോട്ടത്തിലാവും കോച്ചിങ് പുരോഗമിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അക്കാദമികൾ സ്ഥാപിച്ചിട്ടുള്ള Soccer Italian Style ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്.

6 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായ് U-10, U-12, U-14, U-16 എന്നീ വിഭാഗങ്ങളിലായാണ് ആദ്യ ഘട്ടത്തിൽ കോച്ചിങ് നൽകുന്നത്. അക്കാദമിയിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് UAE, ചൈന, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ള ടൂർണമെൻറുകളിൽ പങ്കെടുക്കാനുള്ള അവസരം MBM FA ഒരുക്കുന്നു. സോക്കർ ഇറ്റാലിയയുടെ കരിക്കുലമാണ് അക്കാദമി പിന്തുടരുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
8078802313
www.mbmfootballacademy.com

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version