ഓക്സ്ഫോർഡ് തകർത്തു, യുവന്റസിന്റെ വലയിൽ അഞ്ചു ഗോൾ

- Advertisement -

വയനാട് പ്രീമിയർ ലീഗിൽ ഓക്സ്ഫോർഡ് കല്പറ്റയ്ക്ക് തകർപ്പൻ വിജയം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഓക്സ്ഫോർഡ് എഫ് സി യുവന്റസ് മേപ്പാടിയെ പരാജയപ്പെടുത്തിയത്. ഓക്സ്ഫോർഡിന്റെ ആദ്യ ജയമാണിത്. രണ്ടു മത്സരങ്ങളിൽ നിന്നായി ഓക്സ്ഫോർഡിന് ഇതോടെ മൂന്നു പോയന്റായി. യുവന്റസിനു രണ്ടു മത്സരങ്ങളിൽ നിന്നായി ഒരു പോയന്റേ ഉള്ളൂ.
ഇന്നലെ നടന്ന രണ്ടാം മത്സരം സമനിലയിൽ പിരിഞ്ഞു. ഫ്രണ്ട് ലൈൻ ബത്തേരിയും നോവ അരപ്പറ്റയും തമ്മിലുള്ള പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഇന്നത്തെ പോരാട്ടങ്ങളിൽ ഡൈനാമോസ് അമ്പലവയൽ വയനാട് എഫ് സി കല്പറ്റയേയും, എഫ് സി അമ്പലവയൽ എ വൺ ചെമ്പോത്തറയേയും നേരിടും.

Advertisement