ഒതുക്കുങ്ങലിന്റെ കളിയാരവത്തിന് ഇന്ന് വിസിൽ നാദം

- Advertisement -

റോയൽ ട്രാവൽസ് സമ്പൂർണ്ണ സ്പോൺസറായി ഒതുക്കുങ്ങലിൽ തുടങ്ങുന്ന, എം.എസ്. പ്രജിത്കുമാർ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് SFA (ക്ലബ്ബ് )ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഒതുക്കുങ്ങൾറോയൽ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഇന്ന് കിക്കോഫ്. പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന സംഗീത വിരുന്നും, കരിമരുന്നും, വാദ്യമേളക്കൊഴുപ്പ് കൊണ്ടും വർണ്ണാഭമാകുന്നചടങ്ങിൽ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.

പതിനായിരത്തോളം പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കാനുള്ള ഗാലറി സൗകര്യവും, ഇറ്റാലിയൻ യൂറോ ലാംപുകൾക്ക് പുറമെ ഓസ്ട്രേലിയൻ സ്റ്റേഡിയം ലാംപുകളും മൈതാനത്തെ പ്രകാശപൂരിതമാക്കും.
ഓരോ ദിവസവും കൂപ്പൺ നറുക്കെടുപ്പ് വിജയിക്ക് 1 മൊബെൽ ഫോൺ വീതവും, ബംബർ സമ്മാനമായി മലേഷ്യൻ ട്രിപ്പും കായിക പ്രേമികൾക്കായ് റോയൽ ട്രാവൽസ് ഒരുക്കിയിട്ടുണ്ട്.

സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആയതിനാൽ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ടൂർണ്ണമെന്റായിരിക്കും ഇത്. പ്രഖൽഭരായ 32 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കാൽപന്തുകളിയുടെ ആഘോഷാരവങ്ങൾക്കായ് നാടും നഗരവും ഫുട്ബോൾ ലഹരിയിൽ മുഴുകിക്കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement