ഒതുക്കുങ്ങൽ ഫൈനൽ ഉറപ്പിക്കാൻ ഫിഫയും ലിൻഷയും

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. ഒതുക്കുങ്ങൾ സെമിയിലാണ് ഇന്ന് വലിയ പോരാട്ടം നടക്കുന്നത്. ഒതുക്കുങ്ങൾ സെമിയുടെ രണ്ടാം പാദത്തിൽ ലിൻഷാ മണ്ണാർക്കാടും ഫിഫാ മഞ്ചേരിയുമാണ് ഏറ്റുമുട്ടുന്നത്. ഒതുക്കുങ്ങലിൽ ഫൈനലിൽ എത്തുന്ന രണ്ടാം ടീമിനെ ഈ മത്സരത്തോടെ ആകും തീരുമാനിക്കുക. ഇന്നലെ കെ ആർ എസ് കോഴിക്കോട് ഫൈനൽ ഉറപ്പിച്ചിരുന്നു. ആദ്യ പാദത്തിൽ 1-0 എന്ന സ്കോറിന് ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ സമനില മതിയാകും ഫിഫയ്ക്ക് ഇന്ന് ഫൈനലിൽ എത്താൻ.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
അൽ മിൻഹാൽ vs കെ ആർ എസ് കോഴിക്കോട്

ഒതുക്കുങ്ങൽ:
ഫിഫാ മഞ്ചേരി vs ലിൻഷ മണ്ണാർക്കാട്

വളാഞ്ചേരി;
ഉഷാ തൃശൂർ vs ബെയ്സ് പെരുമ്പാവൂർ

തുവ്വൂർ:
മത്സരമില്ല