Site icon Fanport

ഒതുക്കുങ്ങലിൽ ഇന്ന് ക്വാർട്ടറിൽ സ്കൈബ്ലൂ എടപ്പാൾ അൽ ശബാബിനെതിരെ

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. പ്രധാന പോരാട്ടം നടക്കുന്നത് ഒതുക്കുങ്ങലിൽ ആണ്. ഒതുക്കുങ്ങൽ സെവൻസിന്റെ ക്വാർട്ടറിൽ സ്കൈ ബ്ലൂ എടപ്പാൾ അൽ ശബാബ് തൃപ്പനച്ചിയെ നേരിടും. മെഡിഗാഡ് അരീക്കൊടിനെയും അഭിലാഷ് കുപ്പൂത്തിനെയും തോൽപ്പിച്ചാണ് അൽ ശബാബ് ക്വാർട്ടറിൽ എത്തിയത്. ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു സ്കൈ ബ്ലൂവിന്റെ ക്വാർട്ടർ പ്രവേശനം.

മറ്റൊരു ടൂർണമെന്റായ വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. രാത്രി 7.30നാണ് മത്സരങ്ങൾ എല്ലാം നടക്കുക.

Exit mobile version