ഒതുക്കുങ്ങലിൽ ഫിഫാ മഞ്ചേരി ലിൻഷയെ വീഴ്ത്തി

ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിലെ സെമി ഫൈനൽ മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് ഒതുക്കുങ്ങൽ സെവൻസിലെ സെമി പോരിൽ കരുത്തന്മാരായ ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടുമാണ് ഏറ്റുമുട്ടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫിഫാ മഞ്ചേരി ഇന്ന് വിജയിച്ചത്. അവസാന രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഫിഫാ മഞ്ചേരി ഇതോടെ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

നാളെ ഒതുക്കുങ്ങലിൽ ഉഷാ തൃശ്ശൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.