ഒതുക്കുങ്ങൽ സെവൻസിൽ ഫിഫ മഞ്ചേരി ഫൈനലിൽ

ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി സെമി ഉറപ്പിച്ചു. ഇന്നലെ ഒതുക്കുങ്ങൾ സെമിയുടെ രണ്ടാം പാദത്തിലും ലിൻഷാ മണ്ണാർക്കാടിനെ തോൽപ്പിച്ചാണ് ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ആദ്യ പാദ സെമിയിലും 1-0 എന്ന സ്കോറിന് തന്നെ ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു.

ഫൈനലിൽ കെ ആർ എസ് കോഴിക്കോടിനെയാണ് ഫിഫാ മഞ്ചേരി നേരിടുക. കഴിഞ്ഞ ദിവസം ഉഷാ തൃശ്ശൂരിനെ പരാജയപ്പെടുത്തി കെ ആ എസ് കോഴിക്കോട് ഫൈനൽ ഉറപ്പിച്ചിരുന്നു.