Site icon Fanport

ഒതുക്കുങ്ങലിൽ തൃക്കരിപ്പൂരിനെ വീഴ്ത്തി കെ ആർ എസ് കരുത്ത്

കെ ആർ എസ് കോഴിക്കോടിന് ഇന്ന് തകർപ്പൻ വിജയം. ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ ആണ് കെ ആർ എസ് മികച്ച വിജയം സ്വന്തമാക്കിയത്. കരുത്തരായ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിട്ട കെ ആർ എസ് കോഴിക്കോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഇതിനു മുമ്പ് രണ്ട് തവണ എഫ് സി തൃക്കരിപ്പൂരിനെ നേരിട്ടപ്പോഴും കെ ആർ എസ് കോഴിക്കോട് പരാജയപ്പെട്ടിരുന്നു.

നാളെ ഒതുക്കുങ്ങൽ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Exit mobile version