സെവൻസ് പോരിന് ഇനി ഓസ്കാർ കാക്കത്തടവും, സോക്കർ ഷൊർണ്ണൂരുമായി കൈകോർക്കുന്നു

- Advertisement -

വരുന്ന സെവൻസ് സീസണിൽ തരംഗമാകാൻ പ്രമുഖ ക്ലബായ ഓസ്കർ ആർട്സ് & സ്പോർട്സ് ക്ലബ് കാക്കത്തടവും എത്തുന്നു. ഷൊർണ്ണൂരിന്റെ സ്വന്തം ക്ലബായ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരുമായി സഹകരിച്ചാണ് അടുത്ത‌ സീസണിൽ ഓസ്കാർ കാക്കത്തടം അഖിലേന്ത്യാ സെവൻസിലേക്ക് എത്തുന്നത്. കെ കെ സാർ മാനേജറായ സോക്കർ ഷൊർണ്ണൂർ കഴിഞ്ഞ സീസണിൽ ചെറിയ ലൈനപ്പ് വെച്ച് അത്ഭുതങ്ങൾ കാണിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ഫിഫാ മഞ്ചേരിയേയും സൂപ്പർ സ്റ്റുഡിയോയേയും ബ്ലാക്കിനേയുമൊക്കെ കെ കെ സാറിന്റെ ടീം മുട്ടു കുത്തിച്ചിട്ടുണ്ട്. ആ ടീമിനൊപ്പം മുൻ കാലങ്ങളിൽ ട്രോഫികൾ വാരിക്കൂട്ടിയ ഓസ്കാർ കാക്കത്തടവും കൂടി കൂടുമ്പോൾ സെവൻസ് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്.

കെ കെ സാറിനൊപ്പം ഓസ്കാർ കാക്കത്തടം ക്ലബിന്റെ ബാബു ഓസ്കാർ, ഹമീസ് ഓസ്കാർ, അയ്യൂബ് ഓസ്കാർ, ബാബുക്ക എന്നിവരും ഉണ്ടാകും തന്ത്രങ്ങൾ മെനയാൻ. മികച്ച ലൈനപ്പുമായി അടുത്ത സീസണിൽ കിരീടങ്ങൾ വാരികൂട്ടാനാണ് ഓസ്കാർ കാക്കത്തടം – സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ വരും സീസണിൽ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement