ഒളവണ്ണ സെമിയിൽ ഫിഫാ മഞ്ചേരിയെ തച്ചുതകർത്ത് ജവഹർ മാവൂർ

ഫിഫാ മഞ്ചേരി ഒരിക്കൽ കൂടെ ജവഹർ മാവൂരിന് മുന്നിൽ വീണു‌. ഇന്ന് ഒളവണ്ണ സെവൻസിലെ ആദ്യ സെമി ഫൈനലിൽ ആണ് ജവഹർ മാവൂർ ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തിയത്. ജവഹർ മാവൂരിന്റെ ഏകപക്ഷീയ പ്രകടനം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാവൂർ വിജയിച്ചത്. മികച്ച ഫോമിലായിരുന്നു ഫിഫാ മഞ്ചേരി ഒളവണ്ണയിലേക്ക് എത്തിയത്. അവസാന എട്ടു മത്സരങ്ങൾക്ക് ഇടയിലെ ഫിഫാ മഞ്ചേരിയുടെ ആദ്യ പരാജയം ആണിത്. സീസണിൽ ഇതിനുമുമ്പ് രണ്ട് തവണ ജവഹറും ഫിഫയും ഏറ്റുമുട്ടിയപ്പോഴുൻ ജവഹറിനെ തോൽപ്പിക്കാൻ ഫിഫയ്ക്ക് ആയിരുന്നില്ല.

ഒളവണ്ണയിൽ നാളെ മത്സരമില്ല.