ഉത്തര മലബാറിൽ സെവൻസ് സീസൺ ഡിസംബർ 20ന് തുടങ്ങും

കണ്ണൂർ കാസർഗോഡ് മേഖലയിലെ സെവൻസ് ആരവങ്ങൾ ഡിസംബർ 20 മുതൽ ആരംഭിക്കും. ഡിസംബർ 20ന് പടന്നയിലെ ടൂർണമെന്റോടെയാകും സെവൻസ് സീസണ് ഉത്തര മലബാറിൽ തുടക്കമാവുക. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രമായി 16 ടൂർണമെന്റുകൾ ഇത്തവണ നടക്കും. കഴിഞ്ഞ ദിവസം നടന്ന കണ്ണൂർ-കാസർഗോഡ് മേഖല സെവൻസ് ഫുട്ബോൾ അസോസിയേഷൻ സമ്മേളനത്തിലാണ് ഇത് തീരുമാനം ആയത്.

കാസർഗോഡ് ജില്ലയിൽ ഏഴും മാഹി ഉൾപ്പെടെ കണ്ണൂരിൽ ഒമ്പതും ടൂർണമെന്റുകളാണ് ഉള്ളത്. ഏപ്രിൽ 26ന് ആരംഭിക്കുന്ന കാഞ്ഞങ്ങാട് ടൂർണമെന്റാകും സീസണിലെ ഉത്തര മലബാറിലെ അവസാനത്തെ ടൂർണമെന്റ്. പ്രസിദ്ധമായ വളപ്പട്ടണം ടൂർണമെന്റ് മുതൽ കഴിഞ്ഞ വർഷം ഏവരേയും അത്ഭുതപ്പെടുത്തിയ തളിപ്പറമ്പ് ടൂർണമെന്റ് വരെ ഈ സീസണിലും സെവൻസ് പ്രേമികൾക്ക് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാലാം ഏകദിനം ടോസ് ഇംഗ്ലണ്ടിനു, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleഎവിന്‍ ലൂയിസ് കൊടുങ്കാറ്റായി, ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി വെസ്റ്റ് ഇന്‍ഡീസ്