
കോഴിക്കോട്: കൊയപ്പ ടൂര്‍ണമെന്റില്‍ ആപൂര്‍വ നേടവുമായി നിഷാദ് മാവൂര്‍.സെവന്‍സ് ഫുട്ബോളിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊയപ്പ
അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് സീസണില്‍ വ്യത്യസ്ഥ ടീമുകളുടെ കുപ്പായത്തില്‍ ഫൈനലില്‍ പ്രവേശിക്കുന്ന താരമെന്ന
റെകോര്‍ഡാണ് ഈ താരം സ്വന്തമാക്കിയത്. 2015-16 സീസണില്‍ അല്മിന്ഹാല് വളാഞ്ചേരിയുടെ കുപ്പായത്തിലും 2016-17 സീസണില്‍ ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ കുപ്പായത്തിലും ഈ താരം ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ ഉദയ പറമ്പില്‍പീടിക അല്മിന്ഹാല് വളാഞ്ചേരിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് മൂന്ന് തവണ ഫൈനലില്‍ പ്രവേശിക്കുന്നു എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ആ അപൂര്‍വ നേട്ടത്തില്‍ ഒരു ഗോള്‍ ഈ വടത്ത് വിങ് ബാക്കിന്റെ
സംഭാവനയായിരുന്നു. സെവന്‍സ് ഫുട്ബോളിന്റെ പ്രതിരോധ ഇതിഹാസങ്ങളില്‍ ഒരാളാണ് നിഷാദ് മാവൂര്‍. ചെറുപ്പ കാലത്ത് തന്നെ ഫുട്ബോളിനെ പ്രണയിച്ച ഈ താരം ഉസ്മാന് ഹമീദിനെ പോലുള്ള സന്തോഷ് ട്രോഫി താരങ്ങള്‍ പന്ത് തട്ടി പഠിച്ച മാവൂരിലെ മാവൂര്‍
പാടത്തു നിന്ന് കളിയുടെ ബാലപാഠം പഠിച്ചു. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമൊത്ത് നഗ്നപാതരായി പന്ത് തട്ടുന്നത് കണ്ട ജവഹര്‍ മാവൂര്‍
മാനേജര്‍ അഹമദ് കുട്ടിയാക്ക ജവഹറിലേക്ക് ക്ഷണിച്ചു.അങ്ങിനെ ജവഹറിലൂടെ സെവന്‍സ് മൈതാനത്തിലേക്ക് കടന്നുവന്നു.
പിന്നീട് അങ്ങോട്ട് കരിയറില്‍ ഉയര്‍ച്ചകളായിരുന്നു. കേരളം അണ്ടര്‍ 21, കാലിക്കറ്റ് യൂണിവേഴ്സിറ്റി, വിവ കേരളയിലൂടെ ഐ. ലീഗ് , ജോസ്ക്കോ, ബി.എം.എഫ്.സി, പീര്‍ലെസ് കൊല്‍ക്കത്ത് എന്നീ പ്രൊഫഷണല്‍ ക്ലബുകളിലുമായി ഇന്ത്യയിലും വിദേശത്തും
നിരവധി ടൂര്‍ണമെന്റുകളില്‍ ഈ താരം ബൂട്ടുകെട്ടി. ജെ & കെ. ബാങ്കിലില് നിന്നും ജോലിക്കായി ക്ഷണം വന്നെങ്കിലും ഫുട്ബോളെന്ന് പ്രണയം അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. സെവന്‍സ് ഫുട്ബോള്‍ മൈതാനത്തെ ശക്തനായ ഈ പ്രതിരോധ താരം അണിയാത്ത
സെവന്‍സ് ടീം കുപ്പായവും കളിക്കാത്ത് സെവന്‍സ് മൈതാനങ്ങളുമില്ല എന്ന് വേണം പറയാന്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial