
ഡിസംബറിൽ നടക്കുന്ന എപി അസ്ലം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന് പുതിയ ലോഗോ ആയി. പുതിയ ലോഗോ കമ്മിറ്റി നേരത്തെ ക്ഷണിച്ചിരുന്നു. അമ്പതിലധികം ലോഗോകളിൽ നിന്നാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്. കോട്ടക്കൽ സ്വദേശിയായ ബാപ്പുട്ടിയാണ് തിരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത്.
നാലാമത് എ പി അസ്ലം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് ഡിസംബർ 10 മുതൽ കല്പകഞ്ചേരിയിൽ നടക്കാനിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ കല്പകഞ്ചേരി സെവൻസ് കിരീടം റോയൽ ട്രാവൽസ് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടാണ് സ്വന്തമാക്കിയത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആയിരുന്നു ഫൈനലിൽ ബ്ലാക്ക് കീഴടക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial