നീലേശ്വരം സെമിയിൽ ഇന്ന് ഗ്രാൻഡ് ഹൈപ്പർ സൂപ്പറും ഷൂട്ടേഴ്സ് പടന്നയും

സെവൻസിൽ ഇന്ന് ഏഴു മത്സരങ്ങൾ നടക്കും. നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ടാം സെമി ഫൈനലാണ് നടക്കുന്നത്. സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഷൂട്ടേഴ്സ് പടന്നയെ ആണ് നേരിടുക. ഇന്നലെ ആദ്യ സെമിയിൽ മെഡിഗാഡ് അരീക്കോടും എം ആർ സി എഫ് സി എഡാറ്റുമ്മലും ഏറ്റു മുട്ടിയിരുന്നു. ആ മത്സരത്തിൽ എം ആർ സി വിജയിക്കുകയും ചെയ്തിരുന്നു. ജിംഖാനയെയും അൽ മദീന ചെർപ്പുളശ്ശേരിയേയും തോൽപ്പിച്ചാണ് സൂപ്പർ സ്റ്റുഡിയോ നീലേശ്വരത്ത് സെമിയിലേക്ക് എത്തിയത്. കെ എഫ് സി കാളികാവ്, ലിൻഷ, പെരിന്തൽമണ്ണ എന്നീ ടീമുകളെ തോൽപ്പിച്ചായിരുന്നു ഷൂട്ടേഴ്സിന്റെ സെമി പ്രവേശനം. ഷൂട്ടേഴ്സ് ഒരു ഗോൾ വരെ വഴങ്ങാതെയാണ് സെമിയിൽ എത്തിയത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

വണ്ടൂർ:

ജവഹർ മാവൂർ vs ലിൻഷ മണ്ണാർക്കാട്

മണ്ണാർക്കാട്:
അൽ മദീന vs ഫിറ്റ് വെൽ കോഴിക്കോട്

കോട്ടക്കൽ;
ജിംഖാന vs അൽ ശബാബ്

വലിയാലുക്കൽ:
മത്സരമില്ല

നീലേശ്വരം:
സൂപ്പർ സ്റ്റുഡിയോ vs ഷൂട്ടേഴ്സ് പടന്ന

മൊറയൂർ:

മെഡിഗാഡ് vs ഫിഫാ മഞ്ചേരി

മങ്കട:

കെ എഫ് സി കാളികാവ് vs റോയൽ ട്രാവൽസ് കോഴിക്കോട്

ഒളവണ്ണ:
അൽ മിൻഹാൽ vs എ വൈ സി ഉച്ചാരക്കടവ്

Exit mobile version