നീലേശ്വരം സെവൻസിൽ ഇന്ന് ഫൈനൽ

നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ആര് കിരീടം നേടും എന്ന് ഇന്നറിയാം. കലാശ പോരാട്ടത്തിൽ വടക്കൻ മലബാറിൽവ് വൻ ശക്തികളായ ഷൂട്ടേഴ്സ് പടന്നയും എം ആർ സി എഫ് സി എഡാറ്റുമ്മലുമാണ് നേർക്കുനേർ വരുന്നത്. നീലേശ്വരത്തിന്റെ മൈതാനത്ത് ഇരുടീമുകളും ഇതുവരെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നലെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ സെമി ഫൈനലിൽ വീഴ്ത്തി ആണ് ഷൂട്ടേഴ്സ് ഫൈനലിലേക്ക് എത്തിയത്. കെ എഫ് സി കാളികാവ്, ജയ തൃശ്ശൂർ, എഫ് സി പെരിന്തൽമണ്ണ, ലിൻഷാ മണ്ണാർക്കാറ് എന്നിവരെ തോൽപ്പിച്ചായിരുന്നു ഷൂട്ടേഴ്സ് സെമി വരെ എത്തിയത്.

സെമിയിൽ മെഡിഗാഡ് അരീക്കോടിനെയാണ് എം ആർ എഫ് സി എടാറ്റുമ്മൽ തോൽപ്പിച്ചത്. അഭിലാഷ് കുപ്പൂത്ത്, ലക്കി സോക്കർ ആലുവ എന്നിവരും നീലേശ്വരത്ത് എം ആർ സിയുടെ മുന്നിൽ മുട്ടു കുത്തി. ഇരു ടീമുകളും സീസണിലെ തങ്ങളുടെ ആദ്യ കിരീടം ആണ് ലക്ഷ്യമിടുന്നത്.

Previous articleമൂന്ന് ടൂർണമെന്റുകൾക്ക് ഇന്ന് തുടക്കം
Next articleമാഞ്ചസ്റ്റർ യുണൈറ്റഡും യുവതാരങ്ങളും, ക്ലബ് ചരിത്രത്തിലെ 50% താരങ്ങളും അക്കാദമി വളർത്തിയവർ