ജയിക്കാൻ മുസാഫിർ എഫ് സി അൽ മദീന, അട്ടിമറിക്കാൻ സോക്കർ സ്പോർട്ടിംഗ്

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ഇന്ന് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിന് കടക്കാനുള്ളത് ചെറിയ കടമ്പയല്ല. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയാണ് സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ കാത്തു നിൽക്കുന്നത്. പട്ടാമ്പിയുട മണ്ണിൽ അൽ ശബാബിനേയും ഫിഫാ മഞ്ചേരിയേയും അട്ടിമറിച്ച സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ അൽ മദീനയേയും അട്ടിമറിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ്. നാലു കിരീടങ്ങൾ നേടി നിൽക്കുന്ന മുസാഫിർ എഫ് സി അൽ മദീനക്ക് അഞ്ചാം കിരീടത്തിലേക്കുള്ള യാത്ര പട്ടാമ്പിയിൽ തുടരാനാവും ശ്രമം.

ബേക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നത്തെ പോരാട്ടത്തിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ മോഗ്രാൽ ബ്രദേഴ്സിനെ നേരിടും. എഫ് സി കൊണ്ടോട്ടിയെ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ചാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ വരുന്നത്. മോഗ്രൽ അവസാന കളിയിൽ പരാജയപ്പെടുത്തിയത് അരയാൽ ബ്രദേഴ്സിനെയായിരുന്നു.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നു സ്കൈ ബ്ലൂ എടപ്പാളും മെഡിഗാഡ് അരീക്കോടും തമ്മിലാണ് പോരാട്ടം. അവസാന അഞ്ചിൽ നാലു മത്സരങ്ങളും പരാജയപ്പെട്ട മെഡിഗാഡ് അരീക്കോടിന് ഫോമിലേക്ക് തിരിച്ചുവന്നേ പറ്റൂ. അത്ര മികച്ച ഫോമിലല്ലാത്ത സ്കൈ ബ്ലൂ എടപ്പാളിനെതിരെ വിജയമുറപ്പിക്കാൻ തന്നെയാകും മെഡിഗാഡ് ഇറങ്ങുക.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവും ശാസ്താ മെഡിക്കൽസ് തൃശ്ശൂരുമാണ് ഇറങ്ങുന്നത്. പ്രകടനം മെച്ചപ്പെടുത്താനിറങ്ങുന്ന ശാസ്താ മെഡിക്കൽസും മികച്ച ഫോം തുടരാൻ ഇറങ്ങുന്ന എ വൈ സിയും തമ്മിൽ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

എടത്തനാട്ടുകര നാലാം രാത്രി ഇറങ്ങുന്നത് ടോപ്പ് മോസ്റ്റ് തലശ്ശേരിയും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമാണ്. അവസാന നാല് അഖിലേന്ത്യാ മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന ടോപ്പ് മോസ്റ്റ് തലശ്ശേരിക്ക് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെതിരെ എങ്കിലും വിജയിച്ചേ പറ്റൂ. ലിൻഷാ മെഡിക്കൽസും മികച്ച പ്രകടനങ്ങളിൽ നിന്നല്ല വരുന്നത്. എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ജവഹർ മാവൂർ അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal