Site icon Fanport

മുസാഫിർ എഫ് സി ഉത്തര കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം

കണ്ണൂർ കാസര്‍ഗോഡ് ജില്ലയിലെ 16 മികച്ച ടീമുകളെ ഉള്‍പ്പെടുത്തി മുസാഫിർ എഫ് സി രാമന്തളി ആഥിത്യമരുളുന്ന ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും. ഇളംബച്ചി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ആയിരിക്കും ടൂർണമെന്റ് നടക്കുക. ഇന്ന് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യമഹ അമ്നാസ് എ എഫ് സി ബീച്ചേരിയും കിംഗ്സ് രാമന്തള്ളിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30നാകും മത്സരം.

224 അബുദാബി സ്പോണ്‍സര്‍ ചെയ്യുന്ന പ്രൈസ് മണിക്കും, കണ്ണൂർ കാസര്‍ഗോഡ് ഫുട്ബോൾ ഫ്രന്‍ഡ്സ് വാട്സ് അപ്പ് ഗ്രൂപ് നല്‍ക്കുന്ന സ്ഥിരം ട്രോഫികള്‍ക്കും വേണ്ടിയുള്ള ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 16 പ്രമുഖ സെവൻസ് ടീമുകളാണ് പങ്കെടുക്കുന്നത്.

Exit mobile version