മുസാഫിർ എഫ് സി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

- Advertisement -

മുസാഫിർ എഫ് സി രാമന്തളിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്‌റഫ് ബാവ നിർവഹിച്ചു. ചടങ്ങിൽ മുഹമ്മദ് മുസ്തഫ (എം.ഡി റോയൽ ട്രാവെൽസ്), അഷ്‌റഫ് എളയടത്ത് (പ്രസിഡന്റ് എസ്.എഫ്.എ കണ്ണൂർ കാസർഗോഡ് മേഖല), ഹിഫ്‌സു (ജവഹർ മാവൂർ), റുജീഷ്(സോക്കർ സിറ്റി അഡ്മിൻ), സിറാജ് (ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂർ), അക്ബർ (ടൌൺ ടീം എഫ്.സി തൃക്കരിപ്പൂർ),മൻസൂർ (ടൌൺ ടീം എഫ്.സി തൃക്കരിപ്പൂർ) കൂടാതെ ക്ലബ് അഡ്വൈസറിമാരായ ജലീൽ രാമന്തളി, കക്കുളത്ത് അബ്ദുൽ ഖാദർ , പ്രസിഡന്റ് ജലീൽ കുന്നുമ്മൽ , സയ്യിദ് ഷഹീർ, മുഹമ്മദ് ഷാഫി , ജമീൽ എം.സി, നൗഷാദ്, സിദ്ദിഖ് കെ, നിയാസ് ഇ.ടി .വി, മറ്റ് ക്ലബ്ബ് മെമ്പർമാരും കായിക സ്നേഹികളായ നാട്ടുകാരും സന്നിഹിതരായിരുന്നു.

ഫുട്ബോളിനെ സ്നേഹത്തിലൂടെയും നന്മയയിലൂടെയും പരിപോഷിപ്പിക്കാനാണ് എല്ലാവരും ഊന്നൽ നൽകേണ്ടതെന്ന് ഉദ്ഘാടകൻ സൂപ്പർ അഷ്‌റഫ് ബാവ ആശംസ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ജലീൽ രാമന്തളി നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement