മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഇന്നു മുതൽ

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് രാത്രി തുടക്കമാകും. തൃശ്ശൂരിന്റെ സ്വന്തം ടീമായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

സീസണിൽ ഇതു നാലാം തവണയാൺ. ശാസ്താ മെഡിക്കൽസ് തൃശ്ശൂരും സ്കൈ ബ്ലൂ എടപ്പാളും തമ്മിൽ ഏറ്റുമുട്ടുന്നത്. കർക്കിടാംകുന്നിൽ ശാസ്തയെ സ്കൈ ബ്ലൂ പരാജയപ്പെടുത്തിയപ്പോൾ വണ്ടൂരും മണ്ണാർക്കാടും വിജയം ശാസ്താ മെഡിക്കൽസിനൊപ്പമായിരുന്നു. സ്കൈ ബ്ലൂ എടപ്പാൾ വളരെ‌ മോശം ഫോമിലാണ് ഇപ്പോൾ ഉള്ളത്. അവസാന അഞ്ചു മത്സരങ്ങളും സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെട്ടിരുന്നു.

ഇന്നു സാങ്കേതിക കാരണങ്ങളാൽ മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

Advertisement