മുണ്ടൂരിൽ മുസാഫിർ എഫ് സിയെ പൂട്ടാൻ ജിയോണി ഉഷ

- Advertisement -

മുണ്ടൂർ അഖിലേന്ത്യ സെവൻസിൽ അടുത്ത പോര് ചെറുതല്ല. ജിയോണി മുബൈൽ ഉഷാ എഫ് സിക്കു പൂട്ടാനുള്ളത് ചെർപ്പുള്ളശ്ശേരിയിലെ ശക്തിയായ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെയാണ്. സീസണിൽ രണ്ടു തവണയാണ് അൽ മദീനയും ഉഷാ എഫ് സിയും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഒരു തവണ അൽ മദീന ജയിച്ചപോൾ ചാവക്കാട് ഇരുവരും തമ്മിൽ നടന്ന പോരാട്ടത്തിൽ ഉഷാ എഫ് സിക്കായിരുന്നു ജയം. എതിരില്ലാത്ത മൂന്നു ഗോളിന്റെ പരാജയമാണ് മദീന അന്നു ഉഷാ എഫ് സിയുടെ കയ്യിൽ നിന്നേറ്റു വാങ്ങിയത്. സീസണിൽ ഇതുവരെയുള്ള മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ഏറ്റവും വലിയ പരാജയം അതാണ്. മുണ്ടൂരിൽ പോര് കനക്കും എന്നുതന്നെ പറയാം.

കൊണ്ടോട്ടിയിൽ സെമി തേടി ഇറങ്ങുന്നത് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ടൗൺ ടീം അരീക്കോടുമാണ്. കെ ആർ എസ് കോഴിക്കോടിനെ രണ്ടു ഗോളുകൾക്കു പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്വാർട്ടറിലേക്കു കടന്നത്.

Advertisement