മുണ്ടൂരിൽ ഫൈനൽ, കിരീടത്തിനായി ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും

മുണ്ടൂർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ പോരാട്ടം ഇന്ന് നടക്കും. സെവൻസിൽ മികച്ച ഫോമിൽ ഉള്ള മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും തമ്മിലാണ് ഇന്ന് ഫൈനലിൽ പോരാട്ടം നടക്കുന്നത്. ഇന്നലെ നടന്ന സെമി മത്സരത്തിൽ ഉഷാ തൃശ്ശൂരിനെ തകർത്തെറിഞ്ഞാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് മുന്നേറിയത്. ഏകപക്ഷീയമായ പ്രകടനത്തിന് ഒടുവിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം.

സെമി ഫൈനലിൽ ജയാ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്. മെഡിഗാഡ് അവരുടെ നാലാം കിരീടവും ഫിഫാ മഞ്ചേരി അവരുടെ രണ്ടാം കിരീടവും ആകും മുണ്ടൂരിൽ ലക്ഷ്യമിടുന്നത്. ഫൈനലിൽ അത്ര നല്ല പ്രകടനമല്ല ഫിഫ ഇതുവരെ നടത്തിയത്. സീസണിൽ ഇതുവരെ നാലു ഫൈനലിൽ ഫിഫ പരാജയപ്പെട്ടിട്ടുണ്ട്.

Exit mobile version