Site icon Fanport

റോയൽ ട്രാവൽസ് കോഴിക്കോടിന് സീസണിലെ രണ്ടാം കിരീടം

റോയൽ ട്രാവൽസ് കോഴിക്കോട് സീസണിലെ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്ന്
മുടിക്കൽ സെവൻസിൽ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായത്. ഇന്ന് നടന്ന ഫൈനലിൽ അഭിലാഷ് കുപ്പൂത്തിനെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം.

ഇന്നലെ നടന്ന സെമിയിൽ ശക്തരായ സബാൻ കോട്ടക്കലിനെ വീഴ്ത്തിയാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് സബാനെ വീഴ്ത്തിയത്. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ലീഗിലെ രണ്ടാം കിരീടമാണിത്. ഇതിനു മുമ്പ് ഒതുക്കങ്ങലിലും റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയിരുന്നു.

Exit mobile version