അമേരിക്കയിൽ ഫുട്ബോൾ ആരാധകരുടെ എണ്ണത്തിൽ റെക്കോർഡ് തിരുത്തി അറ്റ്ലാന്റ

- Advertisement -

എം എൽ എസിലെ അറ്റൻഡൻസ് റെക്കോർഡ് തിരുത്തി അറ്റ്ലാന്റ‌. ഇന്ന് നടന്ന അറ്റ്ലാന്റയും ഡി സി യുണൈറ്റഡും തമ്മിലുള്ള സീസണിലെ അറ്റ്ലാന്റയുടെ ആദ്യ ഹോം മത്സരത്തിലാണ് എം എൽ എസ് അറ്റൻഡൻസ് റെക്കോർഡ് അറ്റ്ലാന്റ തിരുത്തിയത്. 72035 ആൾക്കാരാണ് ഇന്ന് അറ്റ്ലാന്റയുടെ സ്റ്റേഡിയത്തിൽ എത്തിയത്.

അറ്റ്ലാന്റ അവരുടെ തന്നെ റെക്കോർഡ് ആണ് തിരുത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ 71,874 പേരെത്തിയതായിരുന്നു ഇതുവരെയുള്ള എം എസ് എൽ റെക്കോർഡ്. ഒരു മത്സരത്തിലെ അറ്റന്റ്ഡസിന്റെ റെക്കോർഡും സീസണിലെ ശരാശരി അറ്റന്റ്ഡൻസ് റെക്കോർഡും അറ്റ്ലാന്റയ്ക്ക് തന്നെയാണ്‌.

ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഡി സി യുണൈറ്റഡിനെ തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement