വിവാദങ്ങൾക്ക് ശേഷം വീണ്ടും മൊറയൂരിൽ സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ

- Advertisement -

മൊറയൂർ സെവൻസിൽ വീണ്ടും സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ എത്തി. മൊറയൂരിലെ സെമി ലീഗിൽ നേരത്തെ സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ സെമി ലീഗ് വിവാദമായതോടെ ലീഗ് മത്സരങ്ങൾ ഉപേക്ഷിച്ച് സെമി ആയി തന്നെ നടത്താൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇന്ന് നടന്ന സെമിയിൽ ലിൻഷയെ തോൽപ്പിച്ച് ആണ് സൂപ്പർ ഫൈനലിൽ എത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. ഫിഫാ മഞ്ചേരിയും സബാൻ കോട്ടക്കലും തമ്മിൽ ആണ് മൊറയൂരിലെ രണ്ടാം സെമി. അത് നാളെ നടക്കും.

Advertisement