മൊറയൂരിൽ അൽ ശബാബിന് ജയം

ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി ജയം സ്വന്തമാക്കി. ഇന്ന് കെ ആർ എസ് കോഴിക്കോട് ആയിരുന്നു ശബാബിന്റെ എതിരാളികൾ. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ശബാബ് വിജയിച്ചു. സീസണിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ കഷ്ടപെടുന്ന ടീമുകളാണ് അൽ ശബാബും കെ ആർ എസ് കോഴിക്കോടും.

നാളെ മൊറയൂറിൽ അൽ മദീന ചെർപ്പുളശ്ശേരി അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Exit mobile version